ലക്ഷണക്കേട് ( കഥ – സാക്കിർ – സാക്കി നിലമ്പൂർ )

കൽസമയത്ത് കോഴി
കൂവുന്നതയാൾക്ക് ലക്ഷണ
ക്കേടായിരുന്നു.
കരിമ്പൂച്ച കുറുകെ ചാടുന്നതുമയാൾക്ക് ലക്ഷണക്കേടായിരുന്നു
കുറ്റിച്ചൂളാൻ കൂവുന്നതുമയാൾക്ക് ലക്ഷണക്കേട് തന്നെ.
കന്നിമൂലയിൽ കക്കൂസ് വന്നതും ലക്ഷണക്കേട് .
സ്ഥാനം നോക്കി തന്നെയാണയാൾ അടുപ്പു പോലും നിർമിച്ചത് .
ഗൗളി തലയിൽ വീണതുമയാൾക്ക് ലക്ഷണക്കേട് തന്നെ.

ഒടുവിൽ…
തെക്കേ തൊടിയിലെ ലക്ഷണമൊത്ത മാവ് മുറിച്ചത് അയാൾക്ക് വേണ്ടി…

മുറ്റത്തിൻ മൂലയിലുയർന്ന പുതുമണ്ണിൻ കൂനയിൽ നോക്കി അയാളുടെ അയൽവാസികൾ അടക്കം പറഞ്ഞു.

“അസുഖത്തിൻ്റെ ഒരു ലക്ഷണവും ഇല്ലായിരുന്നല്ലോ അവന്.
എന്നിട്ടും… ”

സാക്കിർ – സാക്കി നിലമ്പൂർ