ഒമൈക്രോൺ: കുവൈത്ത് റെഡ് ലിസ്റ്റ് പുനഃസ്ഥാപിച്ചേക്കും

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ റെ​ഡ്​ ലി​സ്​​റ്റ്​ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​​ലോ​ച​ന. അ​ത​ത്​ സ​മ​യ​ത്തെ കോ​വി​ഡ്​ വ്യാ​പ​നം പ​രി​ഗ​ണി​ച്ച്​ ചി​ല രാ​ജ്യ​ങ്ങ​ളെ റെ​ഡ്​ ലി​സ്​​റ്റി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു ചെ​യ്​​തി​രു​ന്ന​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 30ലേ​റെ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു വി​ല​ക്ക്. കോ​വി​ഡ്​ വ്യാ​പ​നം അ​വ​ലോ​ക​നം ചെ​യ്​​ത്​ ഇ​ട​ക്കി​ടെ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്​​തു​വ​ന്നു. സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​പ്പോ​ൾ​ ഇ​ത്​ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി.

ഇ​പ്പോ​ൾ ജ​നി​ത​ക മാ​റ്റം വ​ന്ന വ്യാ​പ​ന ശേ​ഷി കൂ​ടി​യ വൈ​റ​സ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​വൈ​ത്ത്​ പ​ഴ​യ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സി​ല്ല. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കും എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പു​തി​യ വൈ​റ​സ്​ വ​ക​ഭേ​ദം കു​വൈ​ത്തി​ലേ​ക്ക്​ എ​ത്താ​തി​രി​ക്കാ​ൻ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.