ദുല്‍ഖര്‍, പൃഥ്വിരാജ്, വിജയ് ബാബു താരങ്ങളുടെ നിര്‍മാണ കമ്പനി ഓഫിസുകളില്‍ റെയ്ഡ്

സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനി ഓഫിസുകളില്‍ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ ദിവസം പരിശോധന നടത്തിയ കമ്പനി ഉടമകളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റന്‍ സ്റ്റീഫന്‍ എന്നിവരോട് കണക്കുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടിയുമായി സഹകരിച്ച നിര്‍മാതാക്കളാണ് ഇവര്‍. ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്.