ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുകളെ തുടര്‍ന്ന് പ്രക്ഷോപം അവസാനിപ്പിച്ച കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ന് ശ്രദ്ധാഞ്ജലി ദിനം ആചരിക്കും. കര്‍ഷകര്‍ നാളെയാണ് വിജയദിവസം ആഘോഷിക്കുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ നാളെ വീടുകളിലേക്ക് മടങ്ങും.
താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നല്‍കിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം പതിനഞ്ചിനു വിലയിരുത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
അതേസമയം, ലഖിംപൂര്‍ സംഭവുമായി ബന്ധപ്പെട്ട തുടര്‍ സമര പരിപാടികളില്‍ ഉത്തര്‍പ്രദേശിലെ സംയുക്ത കിസാന്‍ മോര്‍ച്ച ഘടകം തീരുമാനമെടുക്കും.















































