മങ്കയ്ക്ക് പുതിയ നേതൃത്വം: റെനി പൗലോസ് പ്രസിഡന്റ് ; ക്രിസ്മസ് പുതുവത്സരാഘോഷത്തോടെ ഗംഭീര തുടക്കം

കാലിഫോർണിയ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മങ്ക – മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയ്ക്ക് റെനി പൗലോസിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരത്തിലേറി പ്രവർത്തനം ആരംഭിച്ചു. മങ്കയ്ക്ക് ചരിത്രത്തിലാദ്യമായാണ് election നടത്തി ഒരു വനിതാ പ്രസിഡന്റ് നേതൃത്വം അലങ്കരിച്ചതു .
സെക്രട്ടറി ടോം ചാർലി, ട്രഷറർ  ജാക്സൺ പൂയപ്പാടം, വൈസ് പ്രസിഡന്റ് സുനിൽ വർഗ്ഗീസ്, ജോ.സെക്രട്ടറി ബിനു ബാലകൃഷ്ണൻ , ബോർഡ് മെമ്പർമാരായി ടോജോ തോമസ്, ശ്രീജിത്ത്, സുഭാഷ് സ്കറിയ, ജിതേഷ് ചന്ദ്രൻ , ബിജേഷ് പുരുഷൻ, മേരി ദാസൻ, പദ്മപ്രിയ, കവിത പ്രമോദ്, ജാസ്മിൻ പരോൾ എന്നിവരും, ഇവന്റ് കോ-ഓർഡിനേറ്റേഴ്സ് ആയി റീനു ചെറിയാൻ , നൗഫൽ കപ്പച്ചാലിൽ എന്നിവരുമടങ്ങുന്ന വിപുലമായ കമ്മറ്റി അധികാരമേറ്റ് പ്രവർത്തനം തുടങ്ങിയതായി പ്രസിഡന്റ് റെനി പൗലോസ് അറിയിച്ചു.

ഡിസംബർ നാലിന് നടന്ന വർണ്ണാഭമായ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ മങ്കയുടെ ചരിത്രത്തിലെ തന്നെ വ്യത്യസ്തങ്ങളായ പരിപാടികൾ ആയിരുന്നു.
ഇരുന്നൂറ്റി അൻപതിലധികം അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അതി ഗംഭീരമായിരുന്നു. മനോഹരമായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി, ഗാനമേള, ശ്രദ്ധേയമായി. ബിനു ബാലകൃഷ്ണന്റെ  സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ പരിപാടിയിൽ റെനി പൗലസ് പ്രസിഡൻഷ്യൽ മെസേജ് നൽകി. ക്രിസ്തുമസസ് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഓർമ്മപ്പെടുത്തലാണ്. അത്തരം തിരിച്ചറിവുകൾ നമുക്ക് കൂടുതൽ നന്മയിലേക്ക് ഇറങ്ങിചെല്ലുവാൻ അവസരം തരുന്നു ,ഇത്തരം ധന്യമായ നിമിഷങ്ങൾക്ക് ഇനിയും നമുക്ക് ഒത്തു ചേരാമെന്ന് കാട്ടിത്തരികയായിരുന്നു MANCA യുടെ Xmas  പരിപാടി എന്ന് പ്രസിഡന്റ് റെനി പാലോസ് പറഞ്ഞു.
നിലവിലെ ബോർഡ് മെമ്പേഴ്സ് , മുൻകാല പ്രസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
പ്രിയ, സുനിൽ വർഗ്ഗീസ് എന്നിവർ  CAMYL ബോർഡ് മെമ്പേഴ്സിനെ പരിചയപ്പെടുത്തി. ടിന , ടിയ എന്നിവർ എം.സി മാരായിരുന്നു. സാലു ജോസഫ്, സിജിൽ പാലക്കലോടി, പ്രിൻസ് നെച്ചിക്കാട്ട് . ജോൺസ് റിയാലിറ്റി , മങ്ക  മോട്ട് ഗേജസ്, ഇന്ത്യൻ ഗോസ്റി, കാവാലം ഗ്രോസറി & റെസ്റ്റോറന്റ് തുടങ്ങിയവർ ക്രിസ്മസ് പുതുവത്സര പരിപാടികളുടെ സ്പോൺസർമാരായി. ജനങ്ങളുടെ പിന്തുണയോടുകൂടി , ഏറ്റവും ഭംഗിയായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ  നടത്തുവാൻ സാധിച്ചു .മങ്കയുടെ തുടർന്നുള്ള പ്രവർത്തനങ്ങനങ്ങൾ എല്ലാം ഭംഗിയായി അവതരിപ്പിക്കുവാനും വിജയിപ്പിക്കുവാനും  കാലിഫോർണിയയിലെ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മങ്ക ഭരണസമിതി അഭ്യർത്ഥിച്ചു.ചീഫ് ഗസ്റ്റ് ആയി രാജ് ചഹൽ ( വൈസ് mayor ഓഫ് സാന്റാക്ളാര കൗണ്ടി ) ആൻഡ് തമ്പി ആന്റണി ( ആക്ടർ ആൻഡ് പ്രൊഡ്യൂസർ ) എന്നിവർ  സദസ്സിന്റെ മാറ്റുകൂട്ടി .അതുപോലെ MANCA യുടെ  ട്രസ്റ്റി ബോർഡ് ചെയര്മാന് ജോസ് കരിങ്കട , വൈസ് ചെയർ ഗീത ജോർജ് ,സെക്രട്ടറി സജൻ മൂലപ്ലാക്കൽ ,മെമ്പർ കുഞ്ഞുമോൾ വാലത്തും പരിപാടിയിൽ സന്നിധിരായിരുന്നു . MANCA യുടെ കലണ്ടർ ഇതോടൊപ്പം പ്രകാശനവും ചെയ്തു .