മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 3000 ദിര്‍ഹം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദുബായ്

ദുബായ്: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടി കര്‍ശനമാക്കി ദുബായ്. മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 3000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരുമെന്ന് ദുബായ് ദുരന്ത നിരാരണ സമിതി സുപ്രീം കമ്മിറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍േതാണ് തീരുമാനം.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

പൊതുജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ 29 സ്ഥലങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോ എന്ന് കനത്ത നിരീക്ഷണം ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തിന്റെ ഒരുക്കങ്ങളും നിലവിലെ സാഹചര്യവും സമിതി വിലയിരുത്തി.