ആർപ്കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്റെ (ARPKO) 2022–2024 പ്രസിഡന്റായി ജെയിംസ് തിരുനെല്ലിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. അരുൺ മാത്യു തോട്ടിച്ചിറ-സെക്രട്ടറി, സിറിൽ ചാക്കോ മ്യാലിൽ-ട്രെഷറർ, സിന്ധു മാത്യു പുളിക്കത്തൊട്ടിൽ-വൈസ് പ്രസിഡന്റ്, സോയ ബാബു-ജോയിന്റ് സെക്രട്ടറി എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി ബിജോ സി മാണി, ജെമ്മി അമ്പാട്ട്, മാത്യു ജേക്കബ്, മാർഗരറ്റ് വിരുത്തികുളങ്ങര, മിജി മാളിയേക്കൽ, മജു ഒറ്റപ്പള്ളി, മിഷാൽ ഇടുക്കുതറയിൽ, ജോജോ ആനാലിൽ, ലിസ് സൈമൺ, വിൽ‌സൺ ജോൺ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ത്രിലോക റെസ്റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചതാണ് ഈ നിയമനം നടന്നത്.

2013 ൽ സ്ഥാപിതമായ ഈ സംഘടന ഫിസിക്കൽ, ഒക്കുപ്പേഷണൽ, സ്പീച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവർത്തിച്ചു വരുന്നു. കേരളത്തിൽ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും അനേകം സ്റ്റുഡന്റസ്നു ഗൈഡൻസ് നൽകിയും ഇതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി മുമ്പോട്ടു പോകുന്നു.

ചാരിറ്റി കമ്മിറ്റിയിലേക്ക് ബിജോ മാണി, ജോജോ ആനാലിൽ, മന്നു  തിരുനെല്ലിപ്പറമ്പിൽ എന്നിവരെയും എഡ്യൂക്കേഷൻ കമ്മിറ്റയിലേക്ക്‌ മാത്യു ജേക്കബ്, സണ്ണി  മുത്തോലത്ത്, തമ്പി ജോസ് എന്നിവരെയും നിയമിച്ചു.

മുൻ പ്രസിഡന്റ് സായി പുല്ലാപ്പള്ളി, മുൻ സെക്രട്ടറി നിഷാ തോമസ് എന്നിവർ എക്സ് ഒഫീഷ്യൽസ് ആയും, മുൻ പ്രസിഡന്റ്സ് ബെഞ്ചമിൻ തോമസ്, സണ്ണി മുത്തോലത്ത്, ബ്രിജിറ്റ് ജോർജ് എന്നിവർ അഡ്വൈസറി ബോർഡ് മെമ്പേഴ്‌സ് ആയും തുടരും.  പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉൽഘാടന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്