എൻ. എസ്‌. ഡി (NSD) ക്ക്‌  പുതുനേത്യത്വം

ഫിലാഡൽഫിയ: നായർ സൊസൈറ്റി ഓഫ്‌ ഡെലവെയർവാലിയുടെ (NSD) 2022 ലെ കമ്മിറ്റി ജനുവരിയിൽ അധി­കാ­ര­മേ­റ്റു. മകരവിളക്കു പ്രമാണിച്ച്‌ നടന്ന ഭക്തിസാന്ദ്രമായ അയ്യപ്പഭജനയിൽ പ്രസിഡന്റ്‌ ആശാ ലക്ഷ്മിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ  2021 ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ്‌ അവതരണവും മുൻ സെക്രട്ടറി അഷിതാ ശ്രീജിത്ത്‌,ട്രഷറർ സതീഷ്ബാബു നായർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന പ്രൗഢ­ഗം­ഭീ­ര­മായ വോട്ടെടുപ്പിൽ ബിനു നായർ പ്രസി­ഡന്റാ­യും, ശെൽവകുമാർ (സെ­ക്ര­ട്ട­റി), രാമചന്ദ്രൻ പിള്ള (ട്ര­ഷ­റര്‍), അഷിതാ ശ്രീജിത്ത്‌ (വൈസ് പ്രസി­ഡന്റ്),സതീഷ്ബാബു നായർ (ജോ­യിന്റ് സെക്ര­ട്ട­റി), രാജപ്പൻ നായർ ( ആഡിറ്റർ)എന്നി­വരെയും, കമ്മിറ്റി അംഗ­ങ്ങ­ളായി അനിൽകുമാർ കുറുപ്പ്‌‌, രാധാക്യഷ്ണ പിള്ള, രഘുനാഥൻ നായർ, ക്യഷ്ണൻ നായർ, സോയ നായർ എന്നി­വരെയും അംഗങ്ങൾ തിരഞ്ഞെടുത്തു. ആശാ ലക്ഷ്മിക്കുട്ടിയമ്മ എക്‌സ് ഒഫീ­ഷ്യോ.ജനുവരി 16 ഞായറാഴ്ച സൂം മീറ്റിംങ്ങിൽ വെച്ചു നടന്ന ആദ്യകമ്മിറ്റിമീറ്റിംഗിൽ 2022 ഇൽ നടത്തുവാനിരിക്കുന്ന സംഘടനാപ്രവർത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ്‌ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി.
സംഘടനയെപ്പറ്റി കൂടുതൽ അറിയാനും സംഘടനയിൽ ചേരാൻ താൽപ്പര്യമുള്ളവർക്കും ബന്ധപ്പെടാനുള്ള  നമ്പർ :

Binu Nair (President)-
(267) 750-9517
Selvakumar(Secretary)
(484) 620-5243
Ramachandran Pillai (Treasurer)
(267) 230-9833