‘രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; 35 യൂട്യൂബ് ചാനലുകള്‍ പൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപിച്ച് 35 യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ചാനലുകള്‍ പൂട്ടണമെന്നാണ് കേന്ദ്ര ഉയര്‍ത്തുന്ന ആവശ്യം. ഇന്ത്യയ്‌ക്കെതിരെ ആസൂത്രിതമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണമാണ് കേന്ദ്രം ഉയര്‍ത്തുന്നത്.വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന്‍ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് വാര്‍ത്താ പോര്‍ട്ടലുകള്‍ക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന കൂടുതല്‍ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം ചാനലുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഖബര്‍ വിത്ത് ഫാക്ട്സ്, ഖബര്‍ തായ്സ്, ഇന്‍ഫര്‍മേഷന്‍ ഹബ്, ഫ്ളാഷ് നൗ, മേര പാകിസ്താന്‍ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്നി ദുനിയ ടിവി എന്നിവ ഉള്‍പ്പെയുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ചാനലുകള്‍ക്ക് 12 മില്യന്‍ സബ്സ്‌ക്രൈബര്‍മാരും നൂറു കോടിയിലേറെ കാഴ്ചക്കാരുണ്ടെന്നും അധികൃതര്‍ അറിയിച്ചു.നേരത്തെയും സമാന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ കേന്ദ്രമായുള്ള 20 യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.