തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്

തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ എംഎൽഎ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സിപിഐഎം ജില്ലാ സമ്മേളനങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് മുരളി പെരുന്നെല്ലി എം.എൽ.എ. അനുശോചനപ്രമേയം അവതരിപ്പിച്ചിരുന്നു. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റിയംഗമായിരുന്നു.