ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’

സ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത് ഫയര്‍’ ഭാഗമായത്. കേരളത്തില്‍ വേരുകളുള്ള റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. യുപിയിലെ ദളിത് സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി.

2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്തറിന്റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‌കാരം നേടിയിട്ടില്ല. അതേസമയം, ഈ വര്‍ഷം ഓസ്‌കാര്‍ നിശ ഹോസ്റ്റ് ചെയ്യപ്പെടും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ആതിഥേയനില്ലാതെയാണ് പുരസ്‌കാര ചടങ്ങുകള്‍ നടന്നിരുന്നത്.