കേരള പൊലീസിന് കരുത്തായി ഗൂര്‍ഖ

നേരത്തെ ബുക്ക് ചെയ്തിരുന്ന ഫോഴ്‌സ് ഗൂര്‍ഖകള്‍ പൊലീസിന് കൈമാറി. 46 ഗൂര്‍ഖകളാണ് പൊലീസ് വാങ്ങിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി.

ദുര്‍ഘട പാതകള്‍ താണ്ടാന്‍ ശേഷിയുള്ളതാണ് ഈ വാഹനങ്ങള്‍. പ്രധാനമായും ഹൈറേഞ്ച് ഏരിയകളിലും വന മേഖലകളിലേക്കുമാണ് ഗൂര്‍ഖ ഉപയോഗിക്കുന്നത്.

ആദ്യമായാണ് കേരളാ പൊലീസ് ഗൂര്‍ഖ 4×4 വാഹനങ്ങള്‍ വാങ്ങുന്നത്. ഗൂര്‍ഖയുടെ ഓഫ് റോഡ് ഓണ്‍റോഡ് പ്രകടനമാണ് കേരളാ പൊലീസ് ഔദ്യോഗിക വാഹനമാക്കാനുള്ള കാരണം. ഇതു കൂടാതെ 72 മഹീന്ദ്ര ബൊലേറോ ബി 4 ബിഎസ് 6 വാഹനങ്ങളും വിവിധ സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുണ്ട്.

ഡിസൈനും സവിശേഷതകളും

ഗൂര്‍ഖയുടെ പരിഷ്‌കരിച്ച മോഡലാണ് പൊലീസിലെത്തുന്നത്. എന്നാല്‍ വാഹനത്തെിന്റെ മുഴുവന്‍ ബോഡി ഷെല്ലും മാറിയിട്ടുണ്ട്. പുതിയ ഗ്രില്‍, ബമ്പറുകള്‍, ലൈറ്റ് ക്ലസ്റ്ററുകള്‍, പിന്‍ യാത്രക്കാര്‍ക്കുള്ള വലിയ വിന്‍ഡോ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പനോരമിക് വിന്‍ഡോ എന്ന് കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ് ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്. പുതിയ ഡാഷ്ബോര്‍ഡ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍വശത്തുള്ള രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവയാണ് ശ്രദ്ധേയമായ കാബിന്‍ മാറ്റങ്ങള്‍.

നേരത്തേ ഉണ്ടായിരുന്ന ഡ്യുവല്‍-ടോണ്‍ ക്യാബിനില്‍ നിന്ന് സിംഗിള്‍ ടോണ്‍ ഡാര്‍ക്? ഗ്രേയിലേക്ക് മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ടച്ച് സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത് വഴി ഫോണ്‍ കോളുകള്‍ എടുക്കാനുമാകും. ടില്‍റ്റ്, ടെലിസ്‌കോപിക് അഡ്ജസ്റ്റ്‌മെന്റുള്ള സ്റ്റിയറിങ്?, പിന്‍ സീറ്റുകള്‍ക്കുള്ള വ്യക്തിഗത ആം റെസ്?റ്റുകള്‍, നാല് യാത്രക്കാര്‍ക്കും യുഎസ്ബി ചാര്‍ജിങ് സോക്കറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, എയര്‍ കണ്ടീഷനിങ്, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, കോര്‍ണര്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

എഞ്ചിനും സുരക്ഷയും

ബിഎസ് ആറ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് കമ്പനി പഴയ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നവീകരിച്ചു. ഈ യൂനിറ്റ് 91hp ഉം 250Nm ടോര്‍ക്കും പുറപ്പെടുവിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്?സുമായി ജോടിയാക്കിയിരിക്കുന്നു. പഴയ ഗൂര്‍ഖ എക്സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്വതന്ത്ര ഡബിള്‍ വിഷ്‌ബോണുകളും മുന്‍വശത്ത് മള്‍ട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്‌പെന്‍ഷന്‍ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

ഫോര്‍വീല്‍ സിസ്റ്റമുള്ള ഗൂര്‍ഖയ്ക്ക് 35 ഡിഗ്രി വരെ ഗ്രേഡുള്ള ചരിവുകളില്‍ നാവിഗേറ്റ് ചെയ്യാനാകുമെന്ന് ഫോഴ്‌സ് അവകാശപ്പെടുന്നു.സുരക്ഷക്കായി മുന്നിലെ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും നല്‍കിയിട്ടുണ്ട്.