ഐ. ഒ.സി. സൗത്ത് ഫ്ലോറിഡ റിപ്പബ്ളിക് ദിനവും ഗാന്ധി രക്തസാക്ഷി ദിനവും ആചരിച്ചു

സൗത്ത് ഫ്ലോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ റിപ്പബ്ലിക് ദിനവും ഗാന്ധി രക്ത സാക്ഷിത്വ ദിനവും ആചരിച്ചു. ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ നടത്തിയ ചടങ്ങിൽ ഐ.ഒ.സി സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ബിനു ചിലമ്പത്ത്, ജനറൽ സെക്രട്ടറി എബി ആനന്ദ്, ജോ സെക്രട്ടറി മാത്തുക്കുട്ടി തുമ്പമൺ , ചെയർമാൻ അസീസ്സി നടയിൽ , നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ .സി.ജേക്കബ്, നാഷണൽ വൈസ് പ്രസിഡന്റ് ഡോ. സാജൻ കുര്യൻ ,  കമ്മറ്റി മെമ്പറും ഫൊക്കാനാ പ്രസിഡന്റുമായ ജോർജി വർഗ്ഗീസ് ,കമ്മിറ്റി അംഗവും കേരള സമാജം അഡ്വൈസറി ബോർഡ് ചെയർമാൻ ജോർജ് മാലിയിൽ ,ഡോ. ഏബ്രഹാം മാത്യു , എന്നിവർ ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. ഐ.ഒ.സി സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, എന്നിവർ നേതൃത്വം നൽകി.