സംഘപരിവാര്‍ സഹായം: സ്വപ്ന സുരേഷ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ) ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. തൊടുപുഴയിലെ ഓഫീസിലെത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാരിതര സംഘനടയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ. സംഘപരിവാർ അനുകൂല എൻജിഒയിൽ ജോലി സ്വപ്ന സുരേഷിന് നിയമനം ലഭിക്കുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും സജീവ ആർഎസ്എസ് പ്രവർത്തകനുമായ കെ ജി വേണുഗോപാലാണ് സൊസൈറ്റി വൈസ് പ്രസിഡന്റ്. ഈ മാസം പന്ത്രണ്ടിനാണ് സ്വപ്നയ്ക്ക് ഓഫർ ലെറ്റർ ആയച്ചത്. സ്വപ്ന ജോലി സ്വീകരിച്ചതായാണ് വിവരം. എച്ച്ആർഡിഎസ് വെബ്സൈറ്റിൽ സ്വപനയുടെ പേരും തസ്തികയും വ്യക്തിവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി. ആദിവാസികളുടെ ഭൂമി പാട്ടക്കൃഷിയുടെ പേരിൽ ഏറ്റെടുക്കാൻ ശ്രമിച്ചത് വിവാദത്തിലായിരുന്നു. കോവിഡ് കാലത്ത് ആദിവാസികളുൾപ്പെടെയുള്ളവർക്ക് അനുമതിയില്ലാതെ മരുന്ന് വിതരണം ചെയ്തതും വിവാദമായിരുന്നു.