മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ പ്രദര്‍ശനത്തിനെത്തി; ലോകമെമ്പാടും 2700 സ്‌ക്രീനുകളിൽ പ്രദർശനം

ലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാല്‍ മാസ് ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ്‌
ആറാട്ട്.