ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

കീവ്: യുക്രൈനിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യോമാക്രമണത്തിന് തയ്യാറെടുത്ത് റഷ്യ. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ മാപ്പ് നോക്കി ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി അഭയം തേടണമെന്നാണ് അഞ്ചുമണിയോടെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ നല്‍കിയിരിക്കുന്നത്.

‘ചില സ്ഥലങ്ങളില്‍ വ്യോമ, ബോംബ് ആക്രമണത്തിന്റെ മുന്നറിയിപ്പുകള്‍ കേള്‍ക്കുന്നുണ്ടെന്ന് അറിയാം. അത്തരമൊരു സാഹചര്യം വന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി ഭൂഗര്‍ഭ മെട്രോകളില്‍ സ്ഥിതി ചെയ്യുന്ന ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി സുരക്ഷിതരാകണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ രേഖകള്‍ കൈവശം കരുതണമെന്നും എംബസി അറിയിച്ചു.