റഷ്യക്കെതിരെ നിര്‍ണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

ലണ്ടന്‍: റഷ്യക്കെതിരെ നിര്‍ണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് യുെ്രെകന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ആയി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍:

  • എല്ലാ പ്രധാന റഷ്യന്‍ ബാങ്കുകളുടേയും ആസ്തികള്‍ മരവിപ്പിക്കുകയും യുകെയില്‍ ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്യും.
  • പ്രമുഖ റഷ്യന്‍ ധനകാര്യസ്ഥാപനമായ ഢഠആ ബാങ്കിന്റെ പൂര്‍ണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
  • പുട്ടിനുമായും റഷ്യന്‍ സര്‍ക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ
  • ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
  • റഷ്യന്‍ വിമാനക്കമ്പനിയായ എയ്‌റോഫ്‌ലോട്ട് എയര്‍ലൈന്‍സിന് യുകെയില്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തും.
  • റഷ്യക്കാര്‍ക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തും.