റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍

മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളു എന്ന് പുടിന്‍ പറയുന്നു.

അതേസമയം, ചെര്‍ണോബില്‍ ആണവനിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെര്‍ണോബിലില്‍ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.