രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ മൂന്ന് ഒഴിവ്

ഡല്‍ഹി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്ഞാപനം പുറത്തിറങ്ങും.

ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതില്‍ ഉള്‍പ്പെടും. കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി, എം വി ശ്രേയാംസ്‌കുമാര്‍ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്