അഞ്ചില്‍ നാലിലും സര്‍ക്കാരുണ്ടാക്കും; അവകാശവാദവുമായി ബിജെപി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണനേട്ടങ്ങള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി സര്‍ക്കാര്‍ രൂപികരിക്കും. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാകും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ഇവ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.