വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര

വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര.സംഭവം കര്ണാടകയിലാണ് . എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടാതെ വന്ന 200 യുവാക്കളാണ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. 200 ഓളം പേര്‍ പങ്കെടുക്കും . മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിടുന്നത്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര. 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടി ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്.യാത്രയില്‍ പങ്കെടുക്കാന്‍ ഇതിനോടകം 200 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. യാത്രയുടെ ആശയം അറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യുവാക്കളും യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.