സ്വര്‍ണ്ണക്കടത്ത് വൈദികന്‍ അറസ്റ്റില്‍

    കൊച്ചി: സ്വര്‍ണ്ണക്കട്ടികളുമായി വൈദികന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സില്‍ എത്തിയ തിരുവല്ല സ്വദേശി ഫാദര്‍ ഐസക്ക് കിഴക്കേപറമ്പിലാണ് കസ്റ്റംസിന്റെ പിടിയിലായത്. നൂറുഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണ്ണക്കട്ടികള്‍ ചോക്കളേറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

    പിഴയടച്ച് വൈദികനെ പിന്നീട് വിട്ടയച്ചു. നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെ സ്വര്‍ണ്ണകള്ളക്കടത്ത് സംഘങ്ങളുമായി ഇദ്ദേഹത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇദ്ദേഹം പതിവായി വിദേശ യാത്രയാളാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇതാദ്യമായാണ് ഒരു വൈദികനെ സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കസ്റ്റംസ് പിടികൂടുന്നത്.