നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ഡൽഹി: നാലു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡൽഹി, ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.

രാജസ്ഥാനിൽ സിപി ജോഷിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡൽഹിയിൽ വീരേന്ദ്ര സച്ച്‌ദേവ, ഒഡീഷയിൽ മൻമോഹൻ സമൽ, ബിഹാറിൽ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാർ. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒഡീഷയിൽ നിലവിലെ പ്രസിഡന്റ് സമീർ മൊഹന്തിയെ മാറ്റിയാണ് മുതിർന്ന നേതാവായ മൻമോഹൻ സമലിനെ പ്രസിഡന്റാക്കിയത്. രാജസ്ഥാനിൽ സംസ്ഥാന അധ്യക്ഷനായ സിപി ജോഷി നിലവിൽ ചിറ്റോർഗഡിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. ഡൽഹി ബിജെപി വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്‌ദേവ.