ഫൊക്കാനാ കേരളാ കൺവൻഷൻ സമാപിച്ചു

അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ രണ്ടു ദിവസം നീണ്ടുന്ന കേരളാ കൺവൻഷൻ ഇന്ന് സമാപിച്ചു. ശശി തരൂർ എം.പി. സമാന സമ്മേളനം ഉദ്ഘാടനം ചെയ്തു. പതിനെട്ട് വർഷക്കാലം അമേരിക്കയിൽ ജോലി ഉണ്ടായിരുന്ന കാലം മുതൽ ഫൊക്കാന പ്രവർത്തകരുമായി അടുത്ത ബന്ധമാണെന്നും, ഫൊക്കാന കേരളീയ സമൂഹത്തിന് നൽകുന്ന സഹായങ്ങൾ വേറൊരു പ്രവാസി സംഘടനയ്ക്കും നൽകാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ദുരന്ത മുഖങ്ങളിലെല്ലാം ഫൊക്കാന സഹായവുമായി എത്തും. കേരളത്തിന് അതൊരു കരുത്താണ്. മലയാളം മറക്കാതെ പ്രവാസത്തിലാണെങ്കിലും മലയാളത്തിനൊപ്പം നിൽക്കുന്നത് അഭിനന്ദനീയമാണ് .ഫൊക്കാന നിർദ്ധനരായ കുടുംബങ്ങൾക്ക് നൂറിലധികം വീടുകൾ നിർമ്മിച്ചു നൽകുന്ന ബ്രിഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു ,ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് അതിനു സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

മികച്ച എം.പി ക്കുള്ള പുരസ്കാരം ജോൺ ബ്രിട്ടാസ് എം.പി ക്കും, മികച്ച ബിസിനസ് പ്രൊഫഷണലിനുള്ള അവാർഡ് ജെ.കെ മേനോനും ശശി തരൂർ സമ്മാനിച്ചു. ഡോ. ബാബു സ്‌റ്റീഫൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി, പി.വി അബ്ദുൾ വഹാബ് എം.പി, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ , ജെ.കെ. മേനോൻ എന്നിവർ പ്രസംഗിച്ചു. കേരളീയം വർക്കിംഗ് ചെയർമാൻ ഡോ. രാജ്മോഹൻ സ്വാഗതവും, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി നന്ദിയും പറഞ്ഞു.