ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ പ്രസംഗ മത്സര പ്രഥമ ഘട്ട വിജയികൾ

(പി ഡി ജോർജ് നടവയൽ)

കോട്ടയം/ ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷനലിൻ്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മലയാളിയുവാക്കൾക്കായി നടത്തുന്ന ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ പ്രസംഗ മത്സരത്തിലെ ആദ്യ റൗണ്ട് വിജയികളുടെ പേരു വിവരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ റിലീസ് ചെയ്തു. ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറമാണ് വിധികർത്താക്കളിലൂടെ ആദ്യ റൗൺട് വിജയികളെ കണ്ടെത്തിയത്. ഓർമാ ടാലൻ്റ് പ്രൊമോഷൻ ടീം അംഗങ്ങളായ ജോസ് തോമസ് (ചെയർ), എബി ജോസ് (സെക്രട്ടറി), ഷൈൻ ജോൺസൻ (ഡയറക്ടർ), ഡോ. ഫ്റെഡ് മാത്യൂ (ഡയറക്ടർ), ചെസ്സിൽ ചെറിയാൻ (ഡയറക്ടർ), ജോർജ് നടവയൽ (ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർ) എന്നിവർ നേതൃത്വം നൽകി.
ഇരുപത് വിജയികളെ വീതം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം; എന്നാൽ തുല്യ നില പ്രകടിപ്പിച്ച പ്രസംഗങ്ങൾ മാറ്റുരച്ചതിനാൽ വിജയികളുടെ എണ്ണം ഇരുപത്തിയഞ്ച് വീതമാകുകയായിരുന്നു. ഈ ജേതാക്കൾക്ക് പ്രസംഗ പരിശീലന ക്യാമ്പിൽ പങ്കെടുത്ത് അടുത്ത രണ്ടു ഘട്ടങ്ങളിലേയ്ക്കുള്ള വാഗ്മിത്വത്തിന് തീക്ഷ്ണത വർദ്ധിപ്പിയ്ക്കുവാൻ വേദി നൽകും.
വിജയികളുടെ പേര് ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് കൊടുത്തിരിക്കുന്നത്.
പ്രഥമ ഘട്ട വിജയികൾ: ഇംഗ്ളീഷ് പ്രസംഗം:
1- അഭിജിത്ത് ജോസഫ് (ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ഫഗ്വർ, പഞ്ചാബ്), 2- ആൽഫി അജി (സെൻ്റ് ഫിലോമിനാസ്സ് പബ്ളിക് സ്കൂൾ ആൻ്റ് ജൂനിയർ കോളജ് ഇലഞ്ഞി, എറണാകുളം), 3- അഞ്ജന രാജു ( രാജഗിരി സ്കൂൾ ഓഫ് എഞ്ചിനിയറിങ്ങ്, കാക്കനാട്, എറണാകുളം), 4- ആൻ മരിയാ സജി (സെൻ്റ് മേരീസ് ജി എച് എച് എസ് എസ്, പാലാ), 5- ഐഹം ബിച്ച (ഐഡിയൽ ഇംഗ്ളീഷ് സ്കൂൾ, കടക്കാശ്ശേരി, തവനൂർ, മലപ്പുറം), 6- ഡൈനാ ആൻ്റണി (സെൻ്റ് തോമസ് എച്ച് എസ് എസ്, തങ്കമണി), 7- ഡിൻസി മറിയം പി ജോൺ (അൽ അലിയാ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ്, സൗദി അറേബ്യ), 8- ഫെലിക്സ് മാത്യൂ (വിര്ഴൽ ഗ്രാമർ സ്കൂൾ ഫോർ ബോയ്സ്, ബെബിങ്ടൺ, യൂ കെ), 9- ഗൗരി മുരളി (സെൻ്റ് തെരേസാസ് കോളജ്, എറണാകുളം), 10- ഋഷിക് രാമനാഥൻ (കേന്ദ്രീയ വിദ്യാലയ, എറണാകുളം), 11- ഇഷാനി വിനോദ് (മേരിഗിരി സി എം ഐ പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം), 12- ജെർമി ജോൺ കറ്റപുറം (ഹെൽത്ത് കരിയേഴ്സ് ഹൈസ്കൂൾ, സാൻ അൻ്റോണിയോ, ടെക്സസ്, യൂ എസ് ഏ), 13- ജോസ്ന ജോസ് (സെൻ്റ് മേരീസ് സീനിയർ സെക്കണ്ടറി സ്കൂൾ, സിക്കാർ, രാജസ്ഥാൻ), 14- മീരാ ബി ഫാത്തിമ ( ജി ഡ്ബ്ള്യൂ വി ആർ, പിപിപി, മാർ ഇവാനിയോസ്, തിരുവനന്തപുരം), 15- നിഖിത അന്ന പ്രിൻസ് (സെൻ്റ് തെരേസാസ് കോളജ്, എറണാകുളം), 16- നിയാ മരിയാ ജോബി, സെൻ്റ് ജോൺ നെപൂമിക്കൻസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊഴുവനാൽ), 17- നൂറാ അൻവർ സൈയീദ് (യുണൈറ്റഡ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ,കുവൈറ്റ്), 18- നോയ യോഹന്നാൻ (കാർമൽ സി എം ഐ പബ്ളിക് സ്കൂൾ,പുളിയാന്മല, ഇടുക്കി), 19- പാർവതി അനിൽകുമാർ (വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്, ഇലഞ്ഞി, എറണാകുളം), 20- പ്രിയാ മേരി എബ്രാഹം ( സി എം എസ് ഹയർ സെക്കണ്ടറി സ്കൂൾ, മല്ലപ്പള്ളി, പത്തനംതിട്ട), 21- പ്രിയാ സോളി ( സെൻ്റ് തെരേസാസ് കോളജ്, ഓട്ടോണോമസ്, എറണാകുളം), 22- സിദ്ധാർത്ഥ് കുമാർ ഗോപാൽ (സെൻ്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ, മുക്കോലയ്ക്കൽ, തിരുവനന്തപുരം), 23- സിതാര ബി ഫാത്തിമ (സർവോദയാ സെൻട്രൽ വിദ്യാലയ, തിരുവനന്തപുരം), 24- ശ്രീയാ സുരേഷ് (കാണിയ്ക്ക മാതാകോൺ വെൻ്റ് ഇംഗ്ളീഷ് മീഡിയം ജി എച് എസ് എസ്, പാലക്കാട്), 25- റ്റമന്ന മിശ്ര (ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ,മൊഹമ്മദ് ബിൻ സൈയ്യെദ് സിറ്റി, അബുദാബി)

പ്രഥമ ഘട്ട വിജയികൾ: മലയാളം പ്രസംഗം:
1ആദിത്യൻ സുനിൽ (സെൻ്റ് ജോസഫ് എച് എസ്, പുലിക്കുറുമ്പ, കണ്ണൂൂർ), 2- ആൽഫിയാ ആൻ്റണി (ജി എസ് വി എച് എസ് എസ്, സർവജന, സുൽത്താൻ ബത്തേരി, വയനാട്),3- ആൻ മേരി വർഗീസ് (ഗുഡ് ഷെഫേഡ് പബ്ളിക് സ്കൂൾ, തെങ്ങാന, മടപ്പള്ളി), 4- അന്ന മരിയാ ജോസഫ് (സെൻ്റ് ആൻ്റണീസ് എച് എസ് എസ്, പൂഞ്ഞാർ), 5- അന്ന സെബാസ്റ്റ്യൻ (ബാംഗ്ളൂർ സിറ്റി കോളജ് ഓഫ് നേഴ്സിങ്, കല്യാൺ നഗർ, ബെംഗലൂരു), 6- അനുഗ്രഹ ടോജോ ( ചാവറാ ഇൻ്റർനാഷണൽ സ്കൂൾ, അമനക്കര), 7- അഖ്വീനാ മേരി ജെയ്സൺ (സേക്രഡ് ഹാർട്ട് കോളജ്, തേവര, കൊച്ചി), 8- അരുഷ് പി (സെൻ്റ് ഫ്രാൻസീസ് സ്കൂൾ, വടക്കെഞ്ചേരി, പാലക്കാട്), 9- ബ്ളെസ്സി ബിനു ( സെൻ്റ് മേരീസ് എച് എസ് എസ്, ചമ്പക്കുളം, ആലപ്പുഴ), 10- എൽസാ നിയാ ജോൺ ( സെൻ്റ് ജോർജ് എച് എസ്, കുളത്തുവയൽ, കോഴിക്കോട്), 11- ജോയൽ ബേബി (എച് സി എൽ ടെക്നോളജീസ്, എൽകോട്ട് ഐ റ്റി പാർക്ക്, മധുരൈ), 12- ജോയൽ ജോസഫ് ( സെൻ്റ് ജോസഫ്സ് എച് എസ് എസ്, വിളക്കുമാടം,പൂവരണി), 13- ലയാ ജോബി (സെൻ്റ് മേരീസ് ജി എച് എസ് എസ്, പാല), 14- ലീനൂ കെ ജോസ് (സെൻ്റ് മേരീസ് എച് എസ് എസ്, ഭരണങ്ങാനം), 15- മാളവികാ മുരളി ( വിദ്യോദയ സ്കൂൾ, ഇടപ്പള്ളി, കൊച്ചി), 16- മരിയാ ജോണി ( സെൻ്റ് മേരീസ് എച് എസ് എസ്, തീക്കോയി), 17- നൈനൂ ഫാത്തിമ ( ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്റർ, തിരുവനന്തപുരം), 18- നിവേദ്യ കെ (ജി എച് എസ് എസ്, കുറ്റ്യാടി, കോഴിക്കോട്), 19- റബേക്ക ബിനു ജേക്കബ് ( മേരി ഗിരി, സി എം ഐ പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം), 20- റോസ് ബെന്നി( ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്റർ, പാലാ), 21- റോസ്നാ ജോൺസൺ (സെൻ്റ് തെരേസാസ് കോളജ് ഓട്ടോണോമസ്, എറണാകുളം), 22-സിയോണാ സിബി (വിമല പബ്ളിക് സ്കൂൾ, വെട്ടിമറ്റം, തൊടുപുഴ), 23- സിയാൻ മരിയാ ഷാജി ( നിർമല എച് എസ് എസ്, ചെമ്പേരി, കണ്ണൂർ), 24- സ്നേഹ എസ് ( കാർമൽ ജി എച് എസ് എസ്, വഴുതക്കാട്, തിരുവനന്തപുരം), 25- സോനു സി ജോസ് (രാംജസ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് ഡെല്ലി).
“ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ 2023” പ്രതിഭയെയേയും, നിരവധി പ്രസംഗ പ്രഗത്ഭമതികളെയും കണ്ടെത്തി ആഗോള മലയാള സംസ്കൃതിയിൽ പ്രസിദ്ധമാക്കുന്നതിന്, ഓർമ ഇൻ്റർനാഷണൽ നടത്തുന്ന ആദ്യ ഭൂഖണ്ഡാന്തര പ്രസംഗോത്സവത്തിലെ ലക്കി വിന്നേഴ്സിൻ്റെ പേരുകൾ നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്നു, അവർക്കുള്ള പ്രശംസാ പത്രങ്ങളും ക്യാഷ് പ്രൈസുകളും അതാതു വിദ്യാലയങ്ങളിലെയോ പ്രദേശങ്ങളിലെയോ ചുമതലക്കാരെ പങ്കെടുപ്പിച്ച് ജേതാക്കൾക്ക് ലഭ്യമാക്കി. മലയാളികൾ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും ആകെ 419 കുട്ടികൾ/ യുവാക്കൾ പ്രസംഗമത്സരത്തിൻ പേര് രജിസ്റ്റർ ചെയ്തു. 2023 മാർച്ച് 10 എന്ന സമയ പരിധിയിൽ, ആകെ 364 പ്രസംഗങ്ങൾ ലഭിച്ചു.
ഒരു ലക്ഷം രൂപ സമ്മാനമുള്ള ” ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023″ പ്രതിഭയെ കണ്ടെത്തുന്നതിന്, ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക്, ഓർമ ഇൻ്റർനാഷണൽ നേതൃത്വം നൽകുന്നു. മലയാളത്തിലും ഇംഗ്ളീഷിലും, രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ‘ഡോ. അബ്ദുൾ കലാം പുരസ്കാര’ത്തിനുള്ള വിദ്യാ-കലാലയത്തെയും കണ്ടെത്തും. മെഗാ ക്യാഷ് അവാർഡുകൾ ലഭിക്കാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപ. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷണൽ പ്രസംഗോത്സവം നടത്തുന്നത്.
ഡോ ശശി തരൂർ, ഗോപിനാഥ് മുതുകാട്, മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി ചിഞ്ചു റാണി, സന്തോഷ് ജോർജ് കുളങ്ങര, ഇന്ത്യൻ അഡ്മിനിസ്ട്റേറ്റിവ് സർവീസിലെ പ്രഗത്ഭർ, പ്രശസ്ത പത്രപ്രവർത്തക സാമൂഹ്യ സാംസ്കാരിക കലാ സിനിമാ പ്രവർത്തകർ അണിനിരന്ന 70 പ്രതിഭകൾ ഓർമാ ഇൻ്റർ കോണ്ടിനൻ്റൽ പ്രസംഗ മത്സരത്തിന് ഭാവുകങ്ങളും പ്രോത്സാഹന വീഡിയോ സന്ദേശങ്ങളും നൽകി.