ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയം : പി. സതി ദേവി

Photographer based in dubai

തിരുവനന്തപുരം: ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പ്രശ്നങ്ങൾ ലോകത്തെല്ലായിടത്തും ഒന്നു തന്നെ. അവ പരിഹരിക്കുന്നതിന് ലോകം ഒന്നടങ്കം ശ്രദ്ധിക്കേണ്ടതാണ്. ഗാർഹികപീഡനത്തിന്റെ ഇരകൾ സ്ത്രീകളും കുട്ടികളുമാണ്. കോവിഡ് കാലത്ത് ലോകത്താകമാനം ഗാർഹിക പീഢനങ്ങൾ ഉണ്ടായി എന്നതാണ് ചരിത്രം തന്നെ വെളിവാക്കുന്നത്. ഇതിനെല്ലാം ഇരകളായത് സ്ത്രീകളാണ്. ജെൻഡർ ഇക്വാളിറ്റി ഉണ്ടാവണം. എല്ലാവരും തുല്യരാണ് എന്ന് ഭരണഘടന പറയുമ്പോഴും ഇപ്പോൾ അവസ്ഥ മറിച്ചല്ല. ഈ കാഴ്ച്ചപാടുകൾ മാറേണ്ടിയിരിക്കുന്നു. എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന കാലം ഉണ്ടാവണം. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശ്രദ്ധവേണം.
സ്ത്രീകൾ മാത്രം വിചാരിച്ചാൽ ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സാധിക്കില്ല. സ്ത്രീകൾക്കു കൂടി ജീവിക്കാനുള്ള ഇടം കൂടിയാണ് നമുടെ നാട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഫൊക്കാനയുടെ നേഴ്സിംഗ് പുരസ്കാരത്തെ നോക്കി കാണേണ്ടത് . ബി എസ്‌ സി നേഴ്സിങ് സ്‌കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്ക് ഫൊക്കാനയുടെ സഹായം ജീവിതത്തിൽ വലിയ ഉയർച്ചകളിലേക്ക് പോകുവാൻ ഒരു ചവിട്ടുപടിയാവണം .പരിചരണത്തിന്റെ മേഖലകൾ കൂടാതെ മറ്റ് മേഖലകളിലേക്കും സ്ത്രീകൾ കടന്നുവരണമെന്നും പി.സതീദേവി പറഞ്ഞു.ഫൊക്കാന നേഴ്സിങ് സ്‌കോളർഷിപ്പുകൾ പി.സതീ ദേവി വിതരണം ചെയ്തു .ഫൊക്കാന ഏർപ്പെടുത്തിയ നേഴ്‌സ് പുരസ്കാരം തിരുവനന്തപുരം ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ പ്രൊഫ. ഡോ.ആർ ബിൻസി ഏറ്റുവാങ്ങി. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.ബ്രിജിറ്റ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ,ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷാഹി,ട്രഷറർ ബിജു ജോൺ ,ഫൊക്കാന ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റ് രേവതി പിള്ള ,ലീലാ മാരേട്ട് ,ഡെയ്‌സി തുടങ്ങിയവർ സംസാരിച്ചു .