അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) യുടെ വിഷു ആഘോഷം

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) യുടെ വിഷു ആഘോഷം ഏപ്രിൽ 16ന് അതി ഗംഭീരമായി നടത്തി. ടാമ്പാ ടെംപിൾ ടെറസ്സിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു ഈ വർഷത്തെ വിഷു ആഘോഷം.
കേരളത്തനിമയുള്ള വിഷു കണിയും , വിഭവ സമൃദ്ധമായ വിഷു സദ്യയും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
ഇരുന്നൂറോളം പേർ പങ്കെടുത്ത സദ്യ ലക്ഷ്‌മി രാജേശ്വരി, ശ്രീധ സാജ്, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവര്‌രുടെ നേതൃത്വത്തിലാണ് നടന്നത്. സുബ്ബു്,സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്‌, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ സദ്യക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.

സദ്യയുക്കു ശേഷം അമ്മൂമ്മാരും, അപ്പൂപ്പന്മാരും നിലവിളക്ക് കൊളുത്തി വിഷു പരിപാടിയുടെ ഔപചാരിക ഉൽഘാടനം നടത്തി. ആത്മ പ്രസിഡന്റ് അഷീദ് വാസുദേവൻ സ്വാഗതം പറഞ്ഞു. ആത്മയുടെ പുതിയ നേതുത്വത്തിന്റെ കീഴിൽ ഇതുവരെ നടത്തിയ പരിപാടികളെക്കുറിച്ചും ഈ വർഷം നടത്താൻ പോകുന്ന പരിപാടികളെ കുറിച്ചും സംസാരിച്ചു. ശ്രീ ഉണ്ണികൃഷ്ണൻ വിഷുവിന്റെ സന്ദേശവും ആനുകാലിക പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

ഡോ രവീന്ദ്രനാഥും, ഡോ സുശീല രവീന്ദ്രനാഥും പതിവുപോലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. എൺപതോളം കുട്ടികൾ വിഷു കൈനീട്ടവും അനുഗ്രഹവും സ്വീകരിച്ചു.

കുട്ടികളുടെ ഫാഷൻ ഷോ, സോളോ സോങ്‌സ്, ഗ്രൂപ്പ് സോങ്, ചെറിയ കുട്ടികളുടെ ഡാൻസ്, വയലിൻ, ശാസ്ത്രീയ സംഗീതം, വലിയ കുട്ടികളുടെ ഡാൻസ്, വനിതകളുടെ ഡാൻസ്, പുരുഷന്മാരുടെ സ്കിറ് എന്നിവ ഉൾപ്പെടെ ഇരുപത്തി ഏഴോളം അതി ഗംഭീര കലാ പരിപാടികളാണ് വിഷുവിനു ഉണ്ടായിരുന്നത്.

കുട്ടികളുടെ കലാ പരിപാടികളിൽ നീഹാര വാസുദേവൻ, ഗോപാൽ ബിജീഷ്, വൈഗ രാഹുൽ ആരാധ്യ നമ്പിയാർ, ശ്രിവിക ദീപക്, ഇവാ ബിബിൻ, നിവ് ബോബൻ, മേഘ കുമ്പളത്തു, അദ്വൈത് ബാല, വൃതിക വിനോദ്, അന്വിത കൃഷ്ണ, ദേവിക പ്രമോദ്, ഗോകുൽ ബിജീഷ്, അദ്രിത് സാജ്, നന്ദിക നാരായണൻ, ആരവ് നായർ, ബെഞ്ചമിൻ വടുക്കൂട്ട്, നിർവാണ് നായർ, ഗീത് കുമ്പളത്തു, റിഷിത് ധനേഷ്, പ്രഹാൻ പ്രഫുൽ, ആദിത്യ നമ്പിയാർ, ജിയാ ഗിരിധരൻ, പാർവതി പ്രവീൺ, ആദിത്യ അരുൺ, നീഹാരിക നിഷീദ്, ഋതിക് റിജേഷ്, റിയ നായർ, റയൻ പ്രദീപ്, നിവേദ നാരായണൻ, വേദിക വിനോദ്, അക്ഷിത സനു, റിയ നായർ, പാർവതി പ്രവീൺ എന്നിവർ പങ്കെടുത്തു.

മറ്റുലകപരുപാടികളിൽ ധനേഷ് ഗോപിനാഥ്, രേഷ്മ ധനേഷ്, ശ്രീധ സാജ്, സുഷ്മിത പദ്മകുമാർ, പ്രഫുൽ വിജയമന്ദിരം, സ്മിത ദീപക്, സൂരജ് സുധാകരൻ, പഞ്ചമി അജയ്, സരിക നായർ, ജ്യോതി അരുൺ, അഞ്ജന കൃഷ്ണൻ, ശ്രീജിഷ സനു, വിജിഷ വിനോദ്, ലക്ഷ്മി രാജേശ്വരി, ശാരിക ബിനു, വിശാഖ രാമൻ, ബബിത വിജയ്, നന്ദിത ബിജീഷ്, പൂജ മോഹനകൃഷ്ണൻ, രഞ്ജുഷ മണികണ്ഠൻ, വീണ രാഹുൽ, അഷീദ് വാസുദേവൻ, അരുൺ ഭാസ്കർ, കൗശിക് നാരായണൻ, പ്രദീപ് മരുതൂപറമ്പിൽ, പ്രഫുൽ നായർ, പ്രവീൺ നമ്പ്യാർ, റിജേഷ് ജോസ്, ഉണ്ണികൃഷ്ണൻ, വിനയ് നായർ, വിനോദ് പ്രഭാകരൻ എന്നിവരും പങ്കെടുത്തു.കലാപരിപാടികളുടെ വീഡിയോ റെക്കോർഡിങ് പ്രമോദ് പനങ്ങാട്ട് ആണ് നിർവഹിച്ചത്

ആത്മ സെക്രെട്ടറി അരുൺ ഭാസ്കർ നന്ദി പറഞ്ഞുകൊണ്ട് ഈ വർഷത്തെ വിഷു പരിപാടികൾക്ക് സമാപ്തി കുറിച്ചു.