സ്ത്രീ വിഷയം: ഗവര്‍ണറുടെ പണി പോയി

ഞരമ്പ് രോഗിയായ മേഘാലയ ഗവര്‍ണര്‍ക്കെതിരെ രാജ്ഭവനിലെ സ്ത്രീകളുടെ പരാതി കൂടിയപ്പോള്‍ രാജി വെച്ചൊഴിഞ്ഞു. 67-കാരനായ വി. ഷണ്‍മുഖനാഥനാണ് കഴിഞ്ഞദിവസം രാജിവെച്ചൊഴിഞ്ഞത്.

രാജ്ഭവനിലെ ഗവര്‍ണറുടെ കിടപ്പുമുറിയില്‍ വരെ സ്ത്രീകളെ ഡ്യൂട്ടിക്കിടുന്നത് ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദമായിരുന്നു. സ്ത്രീകളോടുള്ള ഇദ്ദേഹത്തിന്റെ പെരുമാറ്റവും അങ്ങേയറ്റം അപലപനീയമായിരുന്നു. നിരവധി പരാതികള്‍ രാജ്ഭവനുകളില്‍ നിന്ന് രാഷ്ട്രപതിയിലേക്ക് പ്രവഹിച്ചതോടെയാണ് ഗവര്‍ണറുടെ രാജിയിലെത്തിയത്.

രാജ്ഭവനെ ഗവര്‍ണര്‍ ഒരു ലേഡീസ് ക്ലബ് പോലെയാക്കിയെന്നും അദ്ദേഹത്തെ മാറ്റണമെന്നും ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. 80 ജീവനക്കാരാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയത്. തമിഴ്‌നാട്ടുകാരനായ ഷണ്‍മുഖനാഥന്‍ 2015-മെയിലാണ് ഗവര്‍ണറായി ചാര്‍ജ്ജെടുത്തത്. തഞ്ചാവൂര്‍ സ്വദേശിയായ ഇദ്ദേഹം ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ അരുണാചല്‍ പ്രദേശിന്റേയും മണിപ്പൂരിന്റെയും ഗവര്‍ണറുടെ ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു.