ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ന്യൂയോർക്കിലാണ് ജൂൺ 9 10 11 തീയതികളിലായി സമ്മേളനം നടക്കുന്നത് .കേരളം ലോക കേരളമായി വളരുന്നതിന്റെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .പ്രവാസികളെ കേരളത്തിൽ വിളിച്ചു വരുത്തി എല്ലാവരുടേയും വിവരങ്ങൾ മനസിലാക്കാൻ സാധിക്കില്ല. അതിനായിട്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. ഏതാണ്ട് 21 ലക്ഷം മലയാളികൾ പ്രവാസ ജീവിതം നയിക്കുന്നു. 35 ലക്ഷം പേർ അനൗദ്യോഗിക കണക്കിൽ പെടും. ഏറ്റവും അധികം മലയാളി പ്രവാസികൾ ഉള്ള സ്ഥലമാണ് വടക്കേ അമേരിക്ക ഏതാണ്ട് എട്ടുലക്ഷം മലയാളികൾ ഇവിടെയുണ്ട്. രണ്ടാമത്തെയും മൂന്നാമത്തേയും തലമുറ ഇവിടെ ആയിക്കഴിഞ്ഞു.

വർഷങ്ങളായി തൊഴിലെടുക്കുന്നവരും ഇപ്പോൾ എത്തിയവർ ഉൾപ്പെടെ ഉള്ള അമേരിക്കൻ പ്രവാസി സമൂഹത്തെ വളരെ പ്രാധാന്യത്തോടെയാണ് ഞങ്ങൾ നോക്കിക്കാണുന്നത്.ലോക കേരള സഭയുടെയും , മേഖലാ സമ്മേളനങ്ങളുടേയും ശുപാർശകൾ അണ്ടർ സെക്രട്ടറി തലത്തിൽ പഠനം നടത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുവാനുള്ള ഓൺലൈൻ സംവിധാനം മെയ് 17 ന് പ്രവാസി മിത്രം എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനത്തോടെ ആരംഭിച്ച മേഖലാ സമ്മേളനത്തിൽ നിയമ സഭാ സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ചു.

സംഗീത സംവിധായകൻ ശരത് ചിട്ടപ്പെടുത്തി ആലപിച്ച കേരളസഭ മുദ്രാഗാനത്തിനു ശേഷം ഡോ. വി.പി ജോയ് ഐ.എ.എസ്‌ മേഖലാ സമ്മേളന പ്രഖ്യാപനം നടത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി .സുമൻ ബില്ല ഐ എ എസ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ .വി.കെ രാമചന്ദ്രൻ,ജോസ് കെ.മാണി എം.പി,ഷിബു.എസ്‌.നായർ ,നോർക്ക റൂട്സ് വൈസ് പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണൻ ,ഡോ.രവി പിള്ള ,വേണു രാജാമണി ,ജെ.കെ മേനോൻ,സി.വി.റപ്പായി,ഓ.വി മുസ്തഫ ,നോർക്ക ഡയറക്ടർ എം .അനിരുദ്ധൻ,ഫൊക്കാനാ പ്രസിഡന്റും ഡയമണ്ട് സ്പോൺസറുമായ ഡോ.ബാബു സ്റ്റീഫൻ,ഫോമ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ,തങ്കമണി അരവിന്ദ് ,ജോൺ ബ്രിട്ടാസ് എം.പി,റവ .ഡോ.അലക്‌സാണ്ടർ കുര്യൻ ,ജോബ് മൈക്കിൾ എം എൽ എ,ഐപ്പ് പരിമണം ,ഡോ.വാസുകി ഐ.എ.എസ്‌,മുൻ ഫോമ പ്രസിഡന്റ് അനിയൻ ജോർജ് , തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ജി മന്മഥൻ നായർ സ്വാഗതം ആശംസിച്ചു.