മദേഴ്സ് ആൻ്റ് ഫാദേഴ്സ് ഡേ ആഘോഷം ഫിലഡൽഫിയയിൽ

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: മദേഴ്സ് ആൻ്റ് ഫാദേഴ്സ് ഡേ ആഘോഷം ഫിലഡൽഫിയയിൽ ഇന്ന്. വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസാണ് നേതൃത്വം നൽകുന്നത്. ഫാ. ഡോ. ജോൺസൺ സി ജോൺ, ബ്രിജിറ്റ് വിൻസൻ്റ് എന്നിവർ മാതാ പിതാ സംയുക്ത ദിനാഘോഷ സന്ദേശം നൽകും.മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിരിയൻ ചർച് വികാർ ആണ് ഫാ. ഡോ. ജോൺസൺ സി ജോൺ. പെൻസിൽ വേനിയാ നേഴ്സിങ് ബോർഡ് അംഗമാണ് ബ്രിജിറ്റ് വിൻസൻ്റ്. ജൂൺ 11, ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിലാണ് മാതാ പിതാ സംയുക്ത ദിനാഘോഷം നടക്കുക. (1333, Welsh road, Huntingdon Valley, 19006). കൂടുതൽ വിവരങ്ങൾക്ക്: പ്രോഗ്രാം കോർഡിനേറ്റർ: തോമസ് കുട്ടി വർഗീസ് (267 515 8727).