എബെനെസർ പെന്തക്കോസ്റ്റൽ ചർച്ച് ആരാധനാലയം സമർപ്പിച്ചു

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ സിറ്റിയുടെ തെക്കു ഭാഗം കേന്ദ്രമാക്കി 1992 ൽ പാസ്റ്റർ ജോൺ ടി കുരിയന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച എബെനെസർ പെന്തക്കോസ്റ്റൽ ചർച്ചിന് വേണ്ടി വാങ്ങിയ വിശാലമായ ആരാധനാലയത്തിന്റെ സമർപ്പണ ശ്രുശ്രുഷ ജൂൺ 10നു നടന്നു. പാസ്റ്റർ ജോൺ ടി കുരിയന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ശ്രുശുഷ കൾക്ക് നേതൃത്വം നൽകി.ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ചിക്കാഗോ കൺവീനർ പാസ്റ്റർ PM ജോൺസൻ അസോസിയേറ്റ് കൺവീനർ പാസ്റ്റർ ചാക്കോ ജോർജ് എന്നിവർ പ്രാർഥനകൾ നിർവഹിച്ചു. പാസ്റ്റർ ജിജു പി ഉമ്മൻ സങ്കിർത്തന വായന നടത്തി. ഇന്ത്യൻ ഹെഡ് പാർക്ക്‌ സിറ്റിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സിറ്റി പോലീസ് കമ്മീഷണർറും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് വേണ്ടി കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെഎം ഇപ്പൻ, മാധ്യമ പ്രവർത്തകൻ കുര്യൻ ഫിലിപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പാറ്റർമാരായ മാർസിലിൻ മോറിസ്, ജോർജ് തോമസ്, സോമൻ ഗീവർഗീസ്, തോമസ് യോഹന്നാൻ, സാമൂവൽ ചാക്കോ, പ്രിൻസ് പോൾ, സാം തോമസ്, വില്ലി എബ്രഹാം, ടൈറ്റസ് ഇപ്പൻ, ജോർജ് കെ സ്റ്റീഫൻസൺ, ജോഷ്വ ജോസഫ്, ബാബു മാത്യു, കെ ജി ജോസ്, വൈ ജോസ്, ബാബുക്കുട്ടി എം ജി എന്നിവർ വിവിധ സഭകളെ പ്രതിനിധികരിച്ചു ആശംസകൾ അറിയിച്ചു. ഐ പി സി സെൻട്രൽ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ പി സി മാമൻ സമാപന സന്ദേശം നൽകി പ്രാർഥിച്ചു ആശിർവാദം നൽകി. സഭാ സെക്രട്ടറി ജോൺ മത്തായി നന്ദി രേഖപെടുത്തി.