കെ.എച്ച്.എൻ.എ. ഇലക്ഷൻ കമ്മീഷനിലേക്കു ശിവൻ മുഹമ്മ, വി.ഗോപാലകൃഷ്ണൻ, നന്ദകുമാർ ചക്കിങ്കൽ എന്നവർ നിയമിതനായി

സുരേന്ദ്രൻ നായർ 

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ 2024-25 പ്രവർത്തന കാലത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന നടപടികൾക്കായി, ദീർഘകാലമായി സംഘടനയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിപരിചയവും പ്രവാസി പൊതുമണ്ഡലത്തിൽ സുപരിചിതനുമായ ശിവൻ മുഹമ്മയെ ചീഫ് ഇലക്ഷൻ കമ്മീഷണറായും, മുൻ ട്രഷററായിരുന്ന വി. ഗോപാലകൃഷ്ണൻ (ചിക്കാഗോ),നന്ദകുമാർ ചക്കിങ്കൽ ( ഒർലാണ്ടോ) എന്നിവരെ കമ്മിറ്റി അംഗങ്ങളായും ഡോ: രാമദാസ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ ട്രസ്‌റ്റി ബോർഡ് ഏകകണ്ഠമായി നിയമിച്ച വിവരം ട്രസ്‌റ്റി സെക്രട്ടറി പ്രൊ: ജയകൃഷ്ണൻ അറിയിക്കുന്നു.