മില്ലി ഫിലിപ്പിന്റെ ‘സ്വപ്ന സാരംഗി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 10 ശനിയാഴ്ച.

പ്രശസ്ത എഴുത്തുക്കാരി മില്ലി ഫിലിപ്പിന്റെ  ‘സ്വപ്ന സാരംഗി’ എന്ന പുസ്തകത്തിന്റെ  പ്രകാശനം ഫെബ്രുവരി 10  ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് തിരുവല്ലയിലുള്ള കാസ്റ്റില്‍ ബ്രൂക്കില്‍ വെച്ച്   നടത്തപ്പെടുന്നു.  ഈ അവസരത്തില്‍  ആന്റോ ആന്റണി എം. പി, മാത്യു റ്റി തോമസ് MLA, മോന്‍സ് ജോസഫ്  MLA, എന്‍. പ്രശാന്ത് IAS, സാഹിത്യകാരന്‍ കെ.സുദര്‍ശനന്‍ (മുന്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി),  പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.

ലൈഫ് പബ്ലിക്കേഷന്‍സ്  ആണ്  സ്വപ്ന സാരംഗി എന്ന കഥകളും കവിതകളും ഉള്‍പ്പെടുത്തിയ  പുസ്തകം  പ്രസിദ്ധികരിക്കുന്നത്. അവതാരിക എഴുതിയത് കെ. സുദര്‍ശനന്‍ ആണ്. എഴുത്ത്  വായന എന്നിവ മരിക്കുന്നു എന്ന് ഒരു കൂട്ടം ആളുകള്‍ വിലപിച്ചു കൊണ്ടിരിക്കെ, എഴുത്തിനെയും, വായനയെയും  പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന ഈ കലാകാരിയുടെ  ആദ്യത്തെ ബുക്കാണ് ‘സ്വപ്ന സാരംഗി’.

.
വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാള്‍ അതിസൂക്ഷ്മമായി പകര്‍ത്തിയെടുത്ത ചിത്രങ്ങളാണ് ഇതിലെ കഥകളും കവിതകളും. അതുകൊണ്ട് തന്നെ ഹൃദയത്തില്‍ നിന്ന് തന്നെയാണ് ഓരോ  വരികളും വന്നിരിക്കുന്നത്. ഓര്‍മ്മകളിലേക്കുള്ള ഒരു തിരനോട്ടമാണ് ..സൗഹൃദത്തിന്റെ ആഴം ..ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍, അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍  ആണ് ‘സ്വപ്ന സാരംഗി’.

അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക,  സംഘടനാ പ്രവര്‍ത്തക, മത-സാംസ്‌കാരിക പ്രവര്‍ത്തക, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍  തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്  അമേരിക്കന്‍ മലയാളികളുടെ  അഭിമാനമായ മില്ലി ഫിലിപ്പ്.

അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മില്ലി കെമിസ്ട്രിയില്‍ ബിരുദം നേടിയ ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദനന്തര ബിരുദവും നേടി. ഇപ്പോള്‍  ചിള്‍ഡ്രന്‍സ്  ഫോര്‍ നീഡിക്ക് വേണ്ടി  സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എഡ്യൂക്കേറ്റര്‍ ആയി സേവനം ചെയ്യുന്നു. ഫിലിപ്പ് ജോണ്‍ ഭര്‍ത്താവുമൊത്  ഫിലാഡല്‍ഫിയായില്‍ ആണ് താമസം.