തെരഞ്ഞെടുപ്പ് ട്രിക്കുകൾ

തെരഞ്ഞെടുപ്പു അടുത്തിരിക്കെ പല കാഴ്ചകള്‍ രാഷ്ടീയക്കമ്പനികള്‍ ഇറക്കുകയാണ്. ഓഫറുകളും ബാലേകളും ചവിട്ടുനാടകവും കാക്കരിശ്ശിയുമൊക്കെയുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ ഇവന്റ് മാനേജുമെന്റുകളും രംഗത്തുണ്ട്. ഇപ്പോള്‍ മത്സരിക്കാനും ജനങ്ങളെ സമീപിക്കാനും വോട്ടുചോദിക്കാനും ആരും പൊതുജനസേവനം ഒരു യോഗ്യതയായി കാണുന്നില്ല. പണ്ടേപോലേ പൊതുയോഗങ്ങളും മറ്റും ആവശ്യമില്ല. സ്ഥാനാര്‍ത്ഥിയായാല്‍പ്പിന്നെ ചാനലുകള്‍ പുകഴ്ത്തിക്കൊള്ളും. പിന്നെ ഇത്തിരി ഇമേജും ഗാന്ധിമനസ്സുമൊക്കെ സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയ്ക്ക് ഫ്‌ളേവറായി ചേര്‍ക്കുന്നത് നല്ലതാണ്. അത് സ്ഥാനാര്‍ത്ഥിയാകുന്നതിനുമുമ്പേ വേണം. സ്ഥാനമോഹമില്ല. പാര്‍ലമെന്ററി ജധാനിപത്യത്തിന്റെ സുഖമോഹനങ്ങളില്‍ താല്പര്യമില്ല, പാര്‍ട്ടിക്കുവേണ്ടി വര്‍ക്കുചെയ്ത് പാര്‍ട്ടിയാഫീറായി ചടഞ്ഞിരിക്കാനാണ് ഇഷ്ടം. സമ്പത്തിലും കുടുംബത്തിലും താല്പര്യമില്ല. പിന്നെ സഹോദരങ്ങളുണ്ടെങ്കില്‍ അവരുമൊത്ത് രസിക്കുന്ന ഫോട്ടോവല്ലതുമുണ്ടെങ്കില്‍ ആളിന്റെ സിമ്പിളിസിറ്റി പ്രഖ്യാപിക്കാന്‍ മുഖപടമായി എവിടെയെങ്കിലും വയ്ക്കാം. കുഞ്ഞുങ്ങളെ എടുക്കുന്നതോ, ആനയ്ക്ക് കോണകം കെട്ടുന്നതോ, മീൻ നനയാതിരിക്കാന്‍ കോട്ടൂരീ നല്കുന്നതോ , അതിന്് നനഞ്ഞു പനിവന്നാല്‍ കഴിക്കാന്‍ പാരസെറ്റമോളോ ജീവകാരുണ്യമായി നല്‍കുന്ന പടമുണ്ടെങ്കിലും എറിക്കും.
തെരഞ്ഞെടുപ്പ് ട്രിക്കുകൾ പലതാണ്. എല്ലാവര്‍ക്കും എംഎല്‍എയും എംപിയും മന്ത്രിയും ആകാനും കാറും സുഖങ്ങളും മാനങ്ങളും ആഗ്രഹമുണ്ട്. പക്ഷേ അതങ്ങനെ ചോദിച്ചാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പറുദീസയായ സോഷ്യല്‍മീഡിയില്‍ കോര്‍ത്ത ഷവര്‍മ്മയക്ക് അരിയും. സ്ഥാനാര്‍ത്ഥിയാകനും അതിനായ് ഭീഷിപ്പെടുത്താനും ചില ട്രിക്കുകള്‍ ഉണ്ട്്. അനുസരണയുള്ള കുഞ്ഞാടുകള്‍ക്ക്. അതിലൊന്നാണ് ഏറ്റവും മാന്യമായി എന്നെ ഞാന്‍ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവയ്ക്കുന്നു എന്നമട്ടില്‍ നിസ്സംഗതയോട് ചാനലുകളോട്് നയംവ്യക്തമാക്കുന്ന രീതി. ”പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.’ എമന്തൊരു വിനയം, പാര്‍ട്ടിബോധം, അച്ചടക്കം. ഇവന്‍ തങ്കപ്പനല്ലന്നേ…
പിന്നെ ഉള്ള ഒന്ന് മതമാണ്. പിന്നെ സമുദായനേതാക്കളുടെ പ്രശംസയോ അല്ലെങ്കില്‍ ഭക്തിയോ.
ബിജെപിയിലും ഇടതരിലും കോണ്‍ഗ്രസ്സിലും ഇത്തരം അനുസരണയുള്ള പല കുഞ്ഞാടുകളും ഇങ്ങനെ നയംവ്യക്തി കാക്ക വിരുന്നുവിളിക്കുന്നതും പല്ലിചിലയ്ക്കുന്നതും നോക്കിയിരുപ്പുണ്ട്. വരുമോ, വരും… വരാതിരിക്കില്ല… പ്രതീക്ഷമാത്രം ആശ്രയം എന്നമട്ടില്‍ അടങ്ങിയിരിക്കയല്ല. പ്രയത്‌നം നന്നായി നടക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും ഉത്സവപ്പറമ്പുകളിലും പുരോഹിതരോട് കുശലം ചോദിച്ചും തീര്‍ത്ഥം കുടിച്ചും പൊങ്കാലവച്ചും കരഞ്ഞും ചീറ്റി, ആശിക്കമാത്രമാകതെ ആര്‍ജ്ജിക്കാനുദ്യമിക്കുന്നുണ്ട്. ദൈവവും
കുടുംബക്കമ്മിറ്റികളും അനുഗ്രഹിക്കട്ടെ.
തലേക്കെട്ട് കെട്ടി കൈലി ഉടുത്തുനില്ക്കുന്ന സാധാരണക്കാരനായും, മുറ്റത്ത് ഒരു മൂട് കപ്പനട്ട് വെള്ളംകോരുന്ന പടമായാലും കണ്ണുകള്‍ നോക്കിയിരിക്കും. ബര്‍മുഡ ഇട്ടു നില്‍ക്കുന്ന പടമായാല്‍ മാറ്റത്തിനൊത്തു തുണിമാറുന്ന പുരോഗമനവാദി എന്ന പരിവേഷവും നേടാം.
പ്രാതല് കഴിഞ്ഞ് രണ്ടുമൂന്നുമണിക്കൂര്‍നേരത്തേക്ക് നീളുന്ന നിരാഹാരസമരം നടത്തുന്ന പടം ഗാന്ധിയെ ഓര്‍മ്മിക്കാന്‍ പാകമാകും. ഗാന്ധിജിക്ക് ഒരോട്ട് ചെയ്യാന്‍ കഴിയാത്ത സങ്കടം അമ്പതിലേറെ വെട്ടുന്നവനും ഗാന്ധിജിയുടെ പിന്‍ഗാമിയായ ബാര്‍ ഉടമയായ ജനപ്രതിനിധിയ്ക്കും മാറ്റാന്‍ ഒരു അവസരമാക്കാം.
ചിലര്‍ നടപ്പും വേഷവും തട്ടകവും മാറി പരീക്ഷിക്കുന്നുണ്ട്്. ഡല്‍ഹിയില്‍ ഒരു ഐയ്യന്‍ സഖാവായി പാര്‍ട്ടിക്കും മന്ത്രിസഭയ്ക്കും സമരം നടത്താന്‍ ഉത്സാഹക്കമ്മിറ്റി ചെയര്‍മാനായി നടക്കുന്നതുകണ്ടപ്പോള്‍ അതും ഒരു ട്രിക്കാണെന്ന് മനസ്സിലായി. ഉളളതു പറയണമല്ലോ ഗാന്ധിപക്ഷംപറഞ്ഞ് കേന്ദ്രമന്ത്രിയായും എംപിയായും ഇരുന്നതി്‌ന്റെ പെന്‍ഷന്‍ രണ്ടുമൂന്ന് ദിവസംമുമ്പ് വാങ്ങിയത് കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ ചെലവിട്ടെന്ന് നാളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സാര്‍ അദ്ധ്യാപകനായിരുപ്പോഴും ആ്ര്‍ക്കും പ്രയോജനമുണ്ടായില്ല, പിള്ളാര് ഈ ഗുരുവിനെ കരങ്ങള്‍ക്കു ശക്തിപകരാന്‍ തെരഞ്ഞെടുപ്പുനേരത്തും സ്ത്യപ്രതിജ്ഞാനേരത്തുമുള്ളു, പടത്തില്‍. എന്തായാലും ആളും അനുസരണയുള്ള ഒരു കുഞ്ഞാടായിട്ടുണ്ട്. സ്‌നേഹനിധിയായ ഒരച്ഛന്റെ ഓരത്ത് വെണ്ടര്‍ മോഹനന്‍പിള്ളയായി ചമയാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ അനുസരണയില്ലാത്തവനും വശക്കേടായാല്‍ താനേ അനുസരണയുളളവനാകും എന്ന് തോന്നിപ്പോയി.