വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ പുതിയ അപ്ഡേറ്റിൽ സന്തോഷിച്ചിരിക്കുകയാണ് ആരാധകർ. ഭ്രമയുഗത്തിന്റെ ഗ്ലോബൽ ട്രെയിലർ ലോഞ്ചിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 10 നു യുഎഇ സമയം വൈകിട്ട് 7 മണിക്കാണ് ട്രെയിലർ ലോഞ്ചിങ് നടക്കുക. അബുദാബി അൽവഹ്ദ മാളിലാണ് ലോഞ്ചിങ് ചടങ്ങുകൾ നടക്കുന്നത്.മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

ഫെബ്രുവരി 15-ന് ആണ് ഭ്രമയുഗത്തിന്റെ റിലീസ്. അതേസമയം ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.22ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.