റാഈസും 100 കോടി ക്ലബിലേക്ക്

മുംബയ്: ഷാറൂഖാന്റെ റാഈസ്‌ നൂറ് കോടി ക്ലബിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ അത് സംഭവിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെ 100 കോടി ക്ലബിലെത്തുന്ന ഏഴാമത്തെ ഷാരൂഖ് ചിത്രമായിരിക്കും ഇത്. 93.24 കോടിയാണ് കഴിഞ്ഞ ആഴ്ച വരെ ലഭിച്ച ഗ്രോസ് കളക്ഷന്‍. റിലീസിന്റെ അന്ന് മാത്രം 26 കോടിയാണ് വാരിയത്.

ഷാരൂഖിന് പുറമേ സണ്ണി ലിയോണ്‍, നവാസുദീന്‍ സിദ്ധിഖി, മഹിരാ ഖാന്‍ എന്ന പാക്കിസ്ഥാന്‍ നായിക എന്നിവരാണ് മറ്റ് താരങ്ങള്‍. ലൈലാ മേ ലൈലാ എന്ന പാട്ടിന്റെ റീമിക്‌സില്‍ സണ്ണിലിയോണ്‍ തകര്‍ത്താടുന്നത് പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കുന്നു. ആമീറിന്റെ ദങ്കലും സല്‍മാന്‍ഖാന്റെ സുല്‍ത്താനും സുശാന്തിന്റെ ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറിയുമാണ് അടുത്തിടെ ബോളിവുഡില്‍ നിന്ന് 100 കോടി ക്ലബിലെത്തിയ ചിത്രങ്ങള്‍. ഷാറൂഖാന്റെ കഴിഞ്ഞ ചിത്രമായ ഡിയര്‍ സിന്ധഗി, ദില്‍വാലേ, ഫാന്‍ എന്നിവ പരാജയമായിരുന്നു.