നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ലക്ഷ്മി നായര്‍ ജയിലില്‍ പോകും

ലക്ഷ്മി നായർക്ക് എതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസ് പോലീസ്  നേരെ ചൊവ്വേ അന്വേഷിച്ചാല്‍, തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിൽ കിടക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് അസി. കമ്മീഷണര്‍ കെ.ഇ. ബൈജുവിന്‍െറ കൈകള്‍ കെട്ടപ്പെട്ടില്ലെങ്കില്‍ കുറേദിവസത്തേക്കെങ്കിലും ലക്ഷ്മി നായര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവരും.

ലോ അക്കാദമിയിലെ അവസാന വർഷ എൽഎൽബി അവസാന വർഷ വിദ്യാർഥി വിവേകിന്റെ പരാതി പ്രകാരമാണു കേസെടുത്തത്. അഞ്ചു വിദ്യാർഥികൾ ആണ് ഹോട്ടലിൽ വിളമ്പാൻ നിർത്തി എന്ന് പരാതിപ്പെട്ടിരിക്കുന്നത്.  ജാതിപ്പേരു വിളിച്ച് അധിക്ഷേപ്പിച്ചു, ഹോട്ടലിൽ വിളമ്പാൻ നിർത്തി തുടങ്ങിയ ആരോപണങ്ങൾ ആണ് പരാതിയിൽ ഉള്ളത്. ലക്ഷ്മി നായർക്ക് എതിരായ കേസ് പട്ടിക ജാതി  പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ 3 (1) (s) , വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ്.

2015 ലെ, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ ഭേദഗതി പ്രകാരം പൊതു സ്ഥലത്ത് വച്ച് പട്ടികജാതി പട്ടികവര്‍ഗത്തിൽ പെട്ടവരെ ജാതി പേര് വിളിച്ചാൽ  നിയമത്തിലെ 3 (1) (s) , വകുപ്പ് പ്രകാരം കേസ് എടുക്കാം. പൊതു സ്ഥലത്ത് വച്ച് പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവരെ മനഃപൂർവ്വും അപമാനിക്കുന്നവർക്ക് എതിരെ ഈ വകുപ്പ് പ്രകാരം കേസ് റെജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു പക്ഷേ അന്വേഷണത്തിന്റെ തുടർ ഘട്ടങ്ങളിൽ ഈ വകുപ്പും ലക്ഷ്മി നായർക്ക് എതിരെ ചുമത്താൻ സാധ്യത ഉണ്ട്. കുറ്റം തെളിഞ്ഞാൽ ലക്ഷ്മി നായർക്ക് ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും, പിഴയും ലഭിക്കാം.

ലക്ഷ്മി നായർക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾ ആരോപിക്കുന്നത് പോലെ വിവേകിന്റെ പരാതി ലഭിച്ച ശേഷം അതിൽ നടപടി എടുക്കാൻ പേരൂർക്കട സി ഐ, വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന് എതിരെയും എഫ് ഐ ആർ കുറ്റം ചുമത്താവുന്നതാണ്. 2015 ലെ, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ ഭേദഗതിയിലെ 4 (I) പ്രകാരം, പട്ടികജാതി പട്ടികവര്‍ഗ പീഡനത്തെ സംബന്ധിച്ച്, പരാതി ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ ആ പരാതിയിൽ മനഃപൂർവ്വും നടപടി എടുക്കാതിരുന്നാൽ അദ്ദേഹത്തിന് എതിരെ കേസ് റെജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താവുന്നതാണ്. പരാതി ലഭിക്കുന്ന ഉദ്യോഗസ്ഥൻ പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെടുന്നവർ ആണെങ്കിൽ ഈ വകുപ്പ് ബാധകം ആകില്ല.  കുറ്റം തെളിഞ്ഞാൽ ആ ഉദ്യോഗസ്ഥന് ആറു മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

പട്ടികജാതി പീഡന കേസുകളിൽ സമയബന്ധിതം ആയി അന്വേഷണവും, വിചാരണയും പൂർത്തിയാക്കണം എന്നാണ് 2015 ലെ, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പരാതി കാരൻ ആയ വിവേകും, സാക്ഷികളും പരാതിയിലും, ഇപ്പോഴത്തെ നിലപാടിലും ഉറച്ചു നിന്നാൽ ലക്ഷ്മി നായര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും.