ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ, 45, ഫ്‌ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ:  ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ, 45, ഫ്‌ലോറിഡയിൽ അന്തരിച്ചു.

2000-ൽ കാലിഫോർണിയയിലെ സാനോസെയിൽ   നടന്ന അവിഭക്ത  ഫൊക്കാന കൺവെൻഷൻ (യൂത്ത് വിംഗ്) പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും കുടുംബവും മലയാളി അസോസിയേഷൻ  ഓഫ് നോർത്തേൺ കാലിഫോര്ണിയയുടെ (മങ്ക) ആദ്യകാല പ്രവർത്തകരാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മങ്ക അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഡോ. മാത്യു, ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂൾ/ബ്രിഗാം, വിമൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ  നിന്ന് സർജറിയിൽ പരിശീലനം നേടി. അവിടെ അദ്ദേഹം സർജറിയിൽ ചീഫ് റെസിഡൻ്റായി സേവനമനുഷ്ഠിക്കുകയും ഹെമറാജിക് ഷോക്ക്, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഫിസിയോളജി മോഡലുകൾ എന്നിവ ഉപയോഗിച്ച് സിങ്ക് ബയോഫിസിക്സിൽ അടിസ്ഥാന ശാസ്ത്ര ഗവേഷണം നടത്തുകയും ചെയ്തു.

വാസ്കുലർ പാത്തോഫിസിയോളജിയിൽ തല്പരനായിരുന്ന അദ്ദേഹം ഡിട്രോയിറ്റിലെ ഹെൻറി ഫോർഡ് ഹോസ്പിറ്റലിൽ വാസ്കുലർ സർജറിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കി.

ഫ്ലോറിഡയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ടോളിഡോ മെഡിക്കൽ സ്കൂളിൽ വാസ്കുലർ സർജറിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു

വെസ്ലി ചാപ്പലിൽ  ആയിരുന്നു കുടുംബസമേതം താമസം.

Wake Service on April 25,  9.30 AM followed by Holy Mass: 10.30 AM at  Our Lady of the Rosary2348 Collier Parkway, Land O’Lakes, FL 34639
Burial & Reception on April 25, 12.30 PM.   12609 Memorial Drive, Trinity, FL 34655

കൂടുതൽ വിവരങ്ങൾ പിന്നീട്