ലോ അക്കാദമി പ്രിൻസിപ്പൽ രാജിവെക്കെണം എന്ന ആവശ്യം ഉന്നയിച്ച്  വിദ്യാർത്ഥികൾ തുടങ്ങിയ സമരം ഇരുപത്തിമൂന്നാം  ദിവസത്തേക്ക് കടക്കുമ്പോൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് . ഇന്ന് കെ മുരളാധരൻ എം .എൽ.എ കോളേജിനു മുന്നിൽ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
 ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നും രാജിയില്‍ കുറഞ്ഞത് ഒന്നും  സ്വീകാര്യമല്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട് .
സമരത്തിൽ പങ്കെടുത്ത എല്ലാ സംഘടനകളെയും വിളിക്കാതെ എസ് എഫ് ഐയെ മാത്രം വിളിച്ച് ഒത്ത് തീർപ്പ് കരാർ ഉണ്ടാക്കിയത് അംഗീകരിക്കില്ല ,
 അക്കാദമിയുടെ പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം,വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യങ്ങും കെ മുരളീധരൻ ഉന്നയിക്കുന്നുണ്ട്
ഇതേ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  കഴിഞ്ഞ എട്ടു ദിവസമായി നിരാഹാരസമരത്തിലായിരുന്ന ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
 പകരം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം തുടരുന്നു.  ഇന്ന് എ.ബി.വി.പി സംസ്ഥാന വ്യപകമായി പഠിപ്പ് മുടക്കിന് അഹ്വാനം ചെയ്തിട്ടുണ്ട്.
കെ.എസ് .യു സമരത്തെ കോളേജ്ൻ്റെ മുൻപിൽ നിന്നും സെക്രട്ടറിയേറ്റിൻ്റെ പടിക്കലേക്ക് കൂടി വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .
എക പക്ഷീയമായി എസ്.എഫ് .ഐ സമരം നിർത്തിയതിനെതിരെ പരക്കെ ആക്ഷേപങ്ങളാണ് ഉയരുന്നത് .  മാനേജുമെൻ്റിന് അനുകൂലമായി സമരം ഒത്തുതീർപ്പ് ആക്കിയതിനെ ന്യായീകരിക്കാൻ എസ്.എഫ് .ഐ വല്ലാതെ ബുദ്ദിമുട്ടുന്നുണ്ട് .സംഘടന അംഗങ്ങൾക്ക് ഇടയിലും വിദ്യാർത്ഥികൾക്കും ഇതിനെതിരെ അമർഷം പുകയുന്നുണ്ട് .
വിദ്യാര്‍ഥികളുമായി ജില്ലാ കളക്ടര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സമരം അക്രമാസക്തമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലാകളക്ടര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളെയും മാനെജ്‌മെന്റ് പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. വൈകുന്നേരം നാലുമണിക്കാണ് ജില്ലാകളക്ടര്‍ എസ്. വെങ്കിടേഷ്പതി വിളിച്ചുചേര്‍ത്ത ചര്‍ച്ച.
 
            


























 
				





















