പുതിയ ഏഴ് ജഡ്ജി മാരെ കൊളീജിയം ശുപാര്‍ശ ചെയ്തു

Chief Justice K M Joseph, Justice V K Bist

മലയാളിയും ഉത്തര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് ഉള്‍ പ്പടെ ഏഴ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി അധ്യക്ഷനായ കൊളിജിയം ശുപാര്‍ശ ചെയ്തതായി അറിയുന്നു.
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനവുമാ യി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കടുത്ത ഭിന്നതകള്‍ നില നില്‍ക്കുന്നതിനിടയിലാണ് കൊളീജിയം ഏഴ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. അഞ്ചംഗ കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍ ജഡ്ജി നിയമനത്തിലെ ചില വിഷയങ്ങളുമായി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കൊളീജിയം മീറ്റിംഗ് കളില്‍ പങ്കെടുക്കുന്നില്ല. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ചത്തീസ് ഗഡ് ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത, ഗുജറാത്ത് ചീഫ് ജസ്റ്റിസ് എന്‍.സുഭാഷ് റെഡി, ജമ്മു കാശ്മീര്‍ ചീഫ് ജസ്റ്റിസ് പോള്‍ വസന്തകുമാര്‍, രാജസ്ഥാന്‍ ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് അഹമ്മദ് മിര്‍, ഉത്തര്‍ ഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുടെ പേരു
ക ളാ ണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.