ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ പുതിയ ഭരണസമിതിയ്ക്കു ഉജ്ജല തുടക്കം

ചിക്കാഗോ: വെസ്റ്റ് സബെർബ് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിൻറെ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു ഉജ്യലമായ തുടക്കം കുറിച്ചു. ക്ലബ് ഹാളിൽ പ്രസിഡണ്ട് സന്തോഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗം ആദ്യ പ്രസിഡണ്ട് ജോസ് സൈമൺ മുണ്ടപ്ലാക്കിൽ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . പൊതുപ്രവർത്തന രംഗത്ത്‌ ദീർഘനാളുകളായിചിട്ടയായ മാതൃകാപ്രവർത്തനം നടത്തി വരുന്നവരാണ് പുതിയ ഭാരവാഹികളെന്നും അതുകൊണ്ടു തന്നെ ബ്രദേഴ്‌സ് ക്ലബ്ബിൻറെ ഭാവി ശോഭനമാണെന്നും ഉദ്‌ഘാടനം ചെയ്തു കൊണ്ട് ജോസ് സൈമൺ മുണ്ടപ്ലാക്കിൽ പറഞ്ഞു . ചിക്കാഗോയിലെ മലയാളി സമൂഹം ശ്രദ്ധിക്കപ്പെട്ട കൂട്ടായ്മയായി ബ്രദേഴ്‌സ് ക്ലബ്ബ് മാറിക്കഴിഞ്ഞുവെന്നും മുന്നോട്ടു വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ബ്രദേഴ്‌സ് ക്ലബ്ബിൽ കൂടുതൽ മലയാളി സാന്നിധ്യം ഉറപ്പു വരുത്തുമെന്നും പ്രസിഡണ്ട് സന്തോഷ് നായർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു . അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപരിപാടികൾ ജന:സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ അവതരിപ്പിച്ചു .
ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സണ്ണി സൈമൺ മുണ്ടപ്ലാക്കിൽ സ്വാഗതവും ജന : സെക്രട്ടറി ജോജി കരിപ്പാപ്പറമ്പിൽ നന്ദിയും പറഞ്ഞു . അലക്സ് പടിഞ്ഞാറയിൽ ,ജിതേഷ് ചുങ്കത് ,സഞ്ജു പുളിക്കത്തൊട്ടിയിൽ , ജെയിൻ മാക്കിൽ, സതീശൻ നായർ , ഷിജു ചെറിയത്തിൽ,, തമ്പി വിരുത്തികുളങ്ങര , കുഞ്ഞുമോൻ കുളങ്ങര, ജോസഫ് പതിയിൽ, ഡോ: ജോസഫ് എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു . പരിപാടികൾക്ക് കമ്മറ്റി മെംബേർസ് ആയ ടോമി അമ്പേനാട്ട് ,രാജു ഇടിയാലിൽ , സിബി മനയത്തു, രാജൻ കുരിയൻ ,ഷിബു മുളയാനിക്കുന്നേൽ, എ .സി . തോമസ് തുടങ്ങിയവർ നേതൃത്യം നൽകി . തുടർന്ന് കീർത്തന സ്മിതയുടെ നേതൃത്യത്തിൽ , ബെന്നി പാറക്കലും , ജോസ് മാത്യുവും ചേർന്ന് നടത്തിയ മ്യൂസിക്കൽ നെറ്റും നടന്നു.