കൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവിൽ ഇടവക

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക കൂടാരയോഗ പിക്നിക് ഒരുക്കി. സെൻറ് സ്റ്റീഫൻസ് കൂടാരയോഗത്തിൻറെ നേതൃത്വത്തിലാണ് ആദ്യ പിക്നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ വൃത്തിയാക്കി.  തുടർന്ന് എല്ലാ പ്രായവിഭാഗത്തിൽപ്പെട്ടവർക്കും  വിവിധ മത്സരങ്ങൾ ക്രമീകരിച്ചു. കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കുകയും തുടർന്ന് ഒരുമിച്ച് പ്രാർത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. സെൻറ് സ്റ്റീഫൻസ്കൂടാരയോഗ പിക്നികിന് കോർഡിനേറ്റർ സിറിയക് കീഴങ്ങാട്ട് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽPRO