മാർപാപ്പയെ സന്ദർശിച്ച് നവ ക്നാനായ ദമ്പതികൾ

ക്നാനായ കുടിയേറ്റയാത്രയുടെ പ്രതീകമായ കപ്പൽ മാതൃക സമ്മാനിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് നവ ക്നാനായ ദമ്പതികൾ.റോമിൽ വെച്ച് നവദമ്പതികളുമായുള്ള മാർപാപ്പയുടെ പ്രത്യേക കൂടികാഴ്ചയിലായിരുന്നു കോട്ടയം അതിരൂപതയിലെ ചെറുകര ഇടവകാംഗങ്ങളായ പാറയിൽ ലിബിൻ ജോസും,മിരാൾഡയും മാർപാപ്പയ്ക്ക് സ്നേഹസമ്മാനം നൽകിയത്.

മാർപാപ്പയെ നേരിട്ട് കാണാൻ സാധിച്ചത് ജീവിതത്തിൽ തങ്ങൾക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹ നിമിഷമായിരുന്നെന്നും വിവാഹം ശേഷം 6 മാസത്തിനുള്ളിൽ കത്തോലിക്ക നവദമ്പതികൾക്ക് മാർപാപ്പയെ സന്ദർശിക്കാനുള്ള അവസരമുണ്ടെന്നും സാധിക്കുന്ന എല്ലാ നവ ദമ്പതികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.കൂടികാഴ്ചയുടെ ചിത്രം മാർപാപ്പയുടെ ഔദ്യോധിക സോഷ്യൽ മീഡിയായിൽ പ്രസിദ്ധപ്പെടുത്തുകയും ചിത്രം നിരവധി പേരിലേക്ക് എത്തുകയും ചെയ്തത് ശ്രദ്ധേയമായി.ലിബിൻ കെ.സി.വൈ.എൽ മുൻ അതിരൂപത പ്രസിഡൻറും,നിലവിലെ അതിരൂപതാ യൂത്ത് കമ്മീഷൻ അംഗവുമാണ്.മിരാൾഡ കെ.സി.വൈ. എൽ ജർമ്മനിയുടെ ബയേൺ സ്റ്റേറ്റ് വൈസ് പ്രസിഡൻറുമാണ്.