ലോ അക്കാദമി വിഷയത്തില്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച്ച

കേരളാ ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു. തിങ്കളാഴ്ചയാണ് യോഗം ചേരുക. കോളേജിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് യോഗം വീണ്ടും ചര്‍ച്ച ചെയ്യും.

നേരത്തെ ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സര്‍വകലാശാല, ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ വിഷയ സര്‍ക്കാറിന് വിടുകയായിരുന്നു അന്നത്തെ സിന്‍ഡിക്കേറ്റ് യോദം.

എന്നല്‍ സര്‍വകലാശാല തന്നെ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നത്. വിദ്യാത്ഥികളുടെ ഫൈനല്‍ ഇയര്‍ പരീക്ഷയും അടുത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നം വേഗം പരിഹരിക്കണമെന്നാണ് അംഗങ്ങളുടെ അഭിപ്രായം.