മുന്നണി ഏതുമാവട്ടെ, യൂസഫലി നോര്‍ക്ക ബോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് മുന്നണി ഭരിച്ചാലും നോര്‍ക്കാ റൂട്ട്‌സിന്റെ വൈസ്‌ചെയര്‍മാന്‍ വ്യവസായി യൂസഫലി തന്നെ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യൂസഫലി ക്യാബിനെറ്റ് പദവിയോടെ നോര്‍ക്ക റൂട്ട്‌സിന്റെ വൈസ് ചെയര്‍മാനായിരുന്നു.

ഇരുമുന്നണികള്‍ക്കും യൂസഫലി പ്രിയപ്പെട്ടവന്‍ തന്നെ. കഴിഞ്ഞ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനും എം.എ യൂസഫലി, സി.കെ മേനോന്‍, എം. അനിരുദ്ധന്‍, കെ. വരദരാജന്‍, ഒ.വി മുസ്തഫ, ആസാദ് മൂപ്പന്‍, ഡോ. രവിപിള്ള, സി.വി റപ്പായി, നോര്‍ക്ക അഡീഷണല്‍ ചീഫ് സെക്രട്ടറി ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഡയറക്ടര്‍മാരായി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു.