തിരുവല്ല തിരുമൂലപുരം കറുകകുന്നേൽ വർഗീസ് എബ്രഹാം (70) അന്തരിച്ചു. ശവസംസ്കാരം തിരുമൂലപുരം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13നു നടക്കും. റെയിച്ചൽ വർഗീസാണ് ഭാര്യ. സന്തോഷ് വർഗീസ് (ഹുസ്റ്റൻ) സോണി വർഗീസ്(ദോഹ),സുനിൽ വർഗീസ് (ഹുസ്റ്റൻ)എന്നിവർ മക്കളും പ്രിയ,ബ്ലെസി, പ്രയിസി എന്നിവർ മരുമക്കളും ആണ്. ദീർഘകാലം സൗദി അറേബ്യയിൽ ജോലി ചെയ്ത്ത ശേഷം ഹുസ്റ്റനിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിച്ചു വന്ന പരേതൻ ചികിത്സാർത്ഥം കേരളത്തിൽ ആയിരിക്കവേ ആണ് മരണം സംഭവിച്ചത്
വാർത്ത കുര്യൻ ഫിലിപ്പ്











































