ഫിലാഡൽഫിയയിൽ ഫെഡറൽ ഗവർൺമെന്റിന്റെ അംഗീകാരത്തോടെയും സഹായത്തോടെയും മലയാളി സുഹൃത്തുക്കളായ ഷാലു പുന്നൂസ്, ബൈജു വര്ഗീസ്, സന്തോഷ് ഫിലിപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ന്യൂ ഹോപ്പ് അഡൽറ്റ് ഡേ കെയർ സെന്റർ അഡ്വ.വർഗ്ഗീസ് മാമ്മനും കുടുംബവും സന്ദർശിച്ചു ..അമേരിക്കയിലെ മുതിർന്ന പൗരൻമാരെ പരിരക്ഷിക്കുകയും അവരുടെ ജീവിത സാഹായ്നത്തിൽ പരമാവധി മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിനും ഫെഡറൽ ഗവർൺമെന്റ് ചെയ്യുന്ന അഡൽറ്റ് ഡേ കെയർ സംവിധാനം ഫിലാഡൽഫിയയിൽ നടത്തുന്നത് പ്രവാസി വ്യവസായിയും മലയാളി സംഘടനകളുടെ നേതൃത്വ സ്ഥാനത്തുമുള്ള പ്രിയ സുഹൃത്ത് ഷാലു പുന്നൂസും സുഹൃത്തുക്കളുമാണ് അദ്ദേഹത്തിന്റെ ക്ഷണ പ്രകാരമാണ് ഈ സെന്റർ സന്ദർശിക്കുവാൻ കഴിഞ്ഞത് .തിരുവല്ല അസോസിയേഷന്റെ രക്ഷാധികാരി ജോർജ് ജോസഫും ഒപ്പം ഉണ്ടായിരുന്നു.പ്രവാസി മലയാളികൾക്ക് റിട്ടയർമെന്റ് ജീവിതം അവർ ആഗ്രഹിക്കുന്ന സൗകര്യങ്ങളോടെ കേരളത്തിൽ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനായി അവർക്ക് വിദേശത്ത് ചെലവാകുന്നതിന്റെ വളരെ കുറഞ്ഞ സാമ്പത്തികം മാത്രമേ വേണ്ടിവരികയുള്ളൂ.
ഇവിടെ അവരുടെ പണം ചെലവഴിക്കപ്പെടുകയും മറ്റുള്ളവർക്ക് ജോലി സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
- Cover story
- GULF
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- SOCIAL MEDIA
- SPECIAL STORIES
- SubFeatured
- THE WIFI supplement
- USA & CANADA