ഡാളസിൽ വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു

ഡാളസ്: സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി ഡാളസിലെ സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ – 45), സഹധർമ്മിണി ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് അന്തരിച്ചത്. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിൻ്റെയും, അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് മരണപ്പെട്ട വിക്ടർ. ദമ്പതികൾക്ക് 2 മക്കൾ ഉണ്ട്.മറ്റു വിവരങ്ങൾ പിന്നാലെ