മിഡ് വെസ്റ്റ്‌ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉത്‌ഘാടനം  ചെയ്തു

ചിക്കാഗോ:- മിഡ് വെസ്റ്റ്‌ മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉത്‌ഘാടനം  ചെയ്തു. മോർട്ടൻ ഗ്രാവ് സെന്റ് മേരിസ് ഓഡിറ്റോറയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിനെ അസ്സോസിയേഷൻ പ്രസിഡന്റ്  റോയി നെടുംചിറ അധ്യക്ഷത  വഹിച്ചു ഫ: സിജു മുടക്കോടിൽ ഓണ സന്ദേശം നല്കി.വർണ്ണ ശബളമായ ഘോഷയാത്രയോടു ആഘോഷങ്ങക്ക് തുടക്കം കുറച്ചു. ചിക്കാഗോയിലുള്ള വിവിധ സംഘടനാ നേതാക്കൾ ആഘോഷങ്ങളിൽ പങ്കെടുത്തു .അത്തപൂക്കളം, ചെണ്ടമേളം, ഓണസദ്യ, മാവേലിയുടെ എഴുന്നള്ളത്ത് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.വയനാടിനെ ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉത്‌ഘാടനം  ട്രഷറാർ  സാബു തറത്തട്ടേലിൽ നിന്നു നടി ആൻ ആഗസ്റ്റിനും, ഫ:സിജു മുടക്കോടിൽ എന്നിവർ ചെക്ക് സ്വീകരിച്ചുകൊണ്ട് ഉത്‌ഘാടനം  ചെയ്തു.സമ്മേളനത്തിന് വെെസ് പ്രസിഡന്റ്  പോൾസൺ കുളങ്ങര  സ്വാഗതം ആശംസിച്ചു,ശ്രുതി മഹേഷ് പ്രാർത്ഥന ഗീതം  ആലപിച്ചു.സെക്രട്ടറി മഹേഷ് കൃഷണൻ എം സി .ആയിരുന്നു.മുൻ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ്,എൻ.എസ്.എസ്. ഷിക്കാഗോ പ്രസിഡന്റ് അരവിന്ദ് പിള്ള, കെ.സി.എസ്.പ്രസിഡന്റ് ജയിൻ മാക്കിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ട്രഷറാർ സാബു തറത്തട്ടേൽ നന്ദി പ്രസoഗം നടത്തി.തുടർന്ന് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.ടീം മാജിക്ക് സ്മിനി പാട്ടത്തിൽ, ശ്രുതി ആൻഡ് ശ്രേയാ മഹേഷ്, സെറ ഫിൻ ബിനോയി, ഓം കാരം ഷിക്കാഗോ,മണവാളൻ ഷിക്കാഗോ ടീം എന്നിവരുടെ കലാ സദ്യയും നടത്തപ്പെട്ടു.

PHOTO:  മോനു വർഗീസ്