യോഗാ ഗുരുവിന് കങ്കണ രണ്ട് കോടിയുടെ ഫ്‌ളാറ്റ് സമ്മാനിച്ചു

മുംബയ്: ബോളിവുഡ് താരം കങ്കണ റണാവത്ത് തന്റെ യോഗാ ഗുരു സൂര്യ നാരായണ്‍ സിംഗിന് രണ്ട് കോടി വിലയുള്ള ഫ്‌ളാറ്റ് സമ്മാനമായി നല്‍കി. തന്റെ ഗുരുദക്ഷിണയാണിതെന്ന് കങ്കണ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.

പതിനെട്ടാം വയസില്‍ മുംബയിലെത്തിയപ്പോഴാണ് കങ്കണ ആദ്യമായി സൂര്യ നാരായണ്‍ സിംഗിനെ സമീപിക്കുന്നത്. അന്ന് വലിയ സാമ്പത്തികമില്ലാതിരുന്ന കങ്കണയെ അദ്ദേഹം സഹായിച്ചു. അതിനുള്ള പ്രതിഫലമാണ് അന്ധേരിയിലെ അപ്പാര്‍ട്ട്‌മെന്റ്.

വലിയ ബാല്‍ക്കണിയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ യോഗാ ക്ലാസ് തുടങ്ങും. കഴിഞ്ഞ ദിവസം കങ്കണ ഈ അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചിരുന്നു. എങ്ങനെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. 18ാം വയസില്‍ തുടങ്ങിയ ബന്ധം ഇത്രയും വര്‍ഷം പിന്നിട്ടിട്ടും സൂര്യ നാരായണ്‍ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ തന്റെ കരിയറിലും ജീവിതത്തിലും നിര്‍ണായക ശക്തിയായ ഗുരുവിനെ സഹായിക്കണമെന്നത് കങ്കണയുടെ ആഗ്രഹമായിരുന്നു.